പ്രതീക്ഷകളുടെ അമിതഭാരവുമായി ഒടുവില്‍ വിജയ്-ലോകേഷ് കനകരാജ് ചിത്രം റിലീസായിരിക്കുകയാണ്. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.
ഇന്ന് തിയേറ്ററുകളില്‍ എത്തിയ ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നാല് മണിക്കുള്ള പ്രത്യേക ഫാന്‍ഷോകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.
സമാനതകളഇല്ലാചെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ചിത്രത്തിന്റെ റിവ്യൂകള്‍. തിയറ്ററില്‍ ചിത്രം വലിയ ഹിറ്റാകുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്. അത്തരത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ തന്നെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തിലും ലിയോയ്ക്ക് ലഭിച്ചിരുന്നത്.
വിജയും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്നെന്നതാണ് ചിത്രത്തിന് ആരാധകര്‍ ഇത്ര ഹൈപ്പ് നല്‍കാന്‍ കാരണം തന്നെ. ഇതിനോടകം 160 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബിലെത്തിയതോടെ ചിത്രം ഇനിയും പല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ആരാധകരും അഭിപ്രായാപ്പെടുന്നത് ലിയോ മികച്ച എന്റര്‍ടെയ്‌നറാണ് എന്നാണ്. ലോകേഷിന്റെ മറ്റ് ചിത്രങ്ങള്‍ പോലെയല്ല അടിമുടി എന്‍ര്‍ടെയ്ന്‍മെന്റ് നിറഞ്ഞ ഒരു വിജയ് ചിത്രമാണ് ഇതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആരാധകര്‍ എക്സില്‍ പങ്കുവച്ച പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
This is the exact situation of theatres 😂😍
LEO LEO LEO LEO #Leo 😎#LeoReview pic.twitter.com/VgzRHEBgd7
— Vijay Fans Trends 🔥🧊 (@VijayFansTrends) October 19, 2023
‘ഇതിലെ ഒരു സീന്‍ പോലും കാണാതിരിക്കരുത്, എല്ലാ രംഗങ്ങളും ഈ സിനിമയുടെ പ്രധാന ഭാഗമാണെന്നും ചില ആരാധകര്‍ പറയുന്നു. ‘ജയിലറില്‍ അഞ്ചോ ആറോ മാസ് സീനുകള്‍ മാത്രമേയുള്ളൂ ‘ലിയോ’ മാസ് സീനുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ജയിലര്‍ ലിയോയുടെ മുന്നില്‍ ഒന്നുമില്ലെന്നാണ ്ഒരു ആരാധകന്റെ കമന്റ്.
Thalapathy Vijay's Career Best Performance ❤️ #Leo #LeoFDFS pic.twitter.com/upyz2oVENW
— Mʀ.Exᴘɪʀʏ (@Bloody_Expiry) October 19, 2023
വന്‍ നാരനിരയില്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് ലിയോ. വിജയിയെ കൂടാതെ, സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.