ആരാധകര്‍ക്കു മുന്നില്‍ വിജയുടെ മാസ് എന്‍ട്രി; ദളപതി 63 ലൊക്കേഷന്‍ വീഡിയോ വൈറല്‍

31

സര്‍ക്കാരിനു ശേഷമുളള ദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Advertisements

ജനുവരിയില്‍ ആയിരുന്നു ദളപതി 63യുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചുകൊണ്ടായിരുന്നു ഷൂട്ടിംഗിന് തുടക്കമായത്. പിന്നീട് ചിത്രത്തിന്റെതായി ആക്ഷന്‍ രംഗങ്ങളും മറ്റു സീനുകളും ചിത്രീകരിച്ചു.

കഴിഞ്ഞ ദിവസം ദളപതി 63യുടെ ഷൂട്ടിംഗ് ചെന്നൈയിലെ എസ് ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ നടന്നിരുന്നു. സിനിമയുടെ ലൊക്കേഷനില്‍നിന്നുളള വിജയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു.

തന്നെ കാണാനായി കാത്തുനിന്ന ആരാധകരെ കൈ കാണിച്ച ശേഷമായിരുന്നു ദളപതി മടങ്ങിയത്. ഇത്തവണയും വേറിട്ടൊരു ഗെറ്റപ്പിലാണ് വിജയ് പുതിയ ചിത്രത്തില്‍ എത്തുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു,കതിര്‍,വിവേക് ഡാനിയേല്‍ ബാലാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് പാട്ടുകള്‍ ഒരുക്കുന്നത്.

Advertisement