ചുവപ്പ് സാരിയില്‍ നയന്‍താര, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് ആരാധകര്‍

62

ആരാധകർ ഏറെയുള്ള ദമ്പതികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇന്ന് രണ്ട് ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും കൂടിയാണ് വിഘ്‌നേശും നയൻതാരയും. സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.

Advertisements

ഭാര്യ നയൻതാരയെ കുറിച്ച് പറഞ്ഞു കൊണ്ട് വിഘ്‌നേഷ് എത്തുമ്പോൾ, ഭർത്താവിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു നയനും എത്താറുണ്ട്. ഇടക്കൊക്കെ വിവാദങ്ങളിൽ പെടാറുണ്ടെങ്കിലും അതൊന്നും ഈ ദമ്പതികൾ അത്ര കാര്യമാക്കാറില്ല.

ഇപ്പോഴിതാ തങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഈ ദമ്പതികൾ . കറുപ്പും ചുവപ്പും കളർ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയൻതാര ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയൻതാരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.

കൈയ്യിൽ ഒരു നിലവിളക്കും, നെറുകിൽ സിന്ദൂരവുമിട്ട് നിൽക്കുന്ന നയൻസിനെ കണ്ടാൽ, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നാണ് കമന്റുകൾ.

also read 29 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുണ്ട് ; ഖുശ്ബുപ്രണയത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നു, സ്നേഹവും പ്രണയവും , എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് തന്റെ ഭാര്യ നയൻതാരയുടേതാണെന്ന് വിഘ്നേശ് ശിവനും പറയുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വരുന്നത്.

Advertisement