അദ്ദേഹം വളരെ നല്ലവനാണ്; അജിത്തുമായുള്ള സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കിയതിന് കാരണം ഇതാണ്; തുറന്ന് പറച്ചിലുമായി വിഘ്‌നേശ് ശിവൻ

867

തമിഴ് സിനിമാപ്രേമികൾക്ക് ഇഷ്ടപ്പെട്ട നടനാണ് അജിത്ത്. തല എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അജിത്താകട്ടെ അധികം സിനിമകൾ ഒന്നും ചെയ്യാറില്ല. സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനും റൈഡിം?ഗ് ഉൾപ്പെടെയുള്ള ഹോബികൾക്കുമാണ് അജിത്ത് താൽപര്യപ്പെടുന്നത്. സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്കും അജിത്ത് വരാറില്ല. ഇപ്പോഴിതാ ശാലിനിയെക്കുറിച്ചും അജിത്തിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടി സുഹാസിനി.

ഗലാട്ട തമിഴ് ചാനലിനായി സംവിധായകൻ വിഘ്‌നേശ് ശിവനെ ഇന്റർവ്യൂ ചെയ്യവെയാണ് സുഹാസിനി താര ദമ്പതികളെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വളരെ വിനീതനായ വ്യക്തിയാ്ണ് അജിത്ത്. നമ്മൾ അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയാൽ കുടിക്കാൻ വെള്ളമോ കോഫിയോ തരുന്നത് അദ്ദേഹമായിരിക്കും എന്നാണ് ആദ്യം വിഘ്‌നേശ് പറഞ്ഞത്. അത് കേട്ടതും അജിത്തിനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ സുഹാസിനി പങ്ക് വെച്ചു. അജിത്തിന്റെയും, ശാലിനിയുടെയും വിവാഹം കഴിഞ്ഞശേഷം ഭക്ഷണത്തിനായി ഞങ്ങളുടെ വീട്ടിലേക്ക് അവരെ ക്ഷണിച്ചിരുന്നു. അവർ രണ്ട് പേരും വന്നു.

Advertisements

Also Read
വന്നതും ഹനാൻ കളി തുടങ്ങി; കയ്യാങ്കളിയിലെത്തി ബിഗ്‌ബോസിലെ പുതിയ ടാസ്‌ക്; രണ്ടിൽ ഒരാൾ പുറത്ത് പോകേണ്ടി വരുമെന്ന് താക്കീത്‌

അദ്ദേഹം നേരെ കിച്ചണിലേക്ക് ഞാൻ പാചകം ചെയ്ത തൈര് സാദത്തിന്റെ റെസിപ്പി വേണമെന്ന് പറഞ്ഞു. ഞാൻ റെസിപ്പി ശാലിനിക്ക് കൊടുത്തു. അവർക്കല്ല എനിക്കാണ് റെസിപ്പി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എന്തുക്കൊണ്ടാണ് അജിത്തിന്റെ പടത്തിൻെ സംവിധാനത്തിൽ നിന്നും വിഘ്‌നേശിനെ മാറ്റിയതെന്ന ചോദ്യത്തിന് അതിന്റെ കഥ അജിത്തിന് ഇഷ്ട്ടപ്പെട്ടെങ്കിലും നിർമ്മാതാക്കൾക്ക് പ്രശ്‌നമുണ്ടായിരുന്നത് കൊണ്ടാണ് താൻ മാറിയതെന്നാണ് വിഘ്‌നേശ് പറഞ്ഞത്.

നിലവിൽ വിഘ്‌നേശിന് പകരം മഗിഴ് തിരുമേനിയാണ് സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് വന്നത്. അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് മുമ്പേ തന്നെ കമ്മിറ്റ് ചെയ്ത് സിനിമകൾ തീർക്കണമെന്നായിരുന്നു ശാലിനിക്ക്. വിവാഹ ശേഷം കുടുംബിനിയായി ജീവിക്കാൻ നടി ആഗ്രഹിച്ചു.

Also Read
അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാം; വിവാഹം തകർന്നെങ്കിലും ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് ഇരുവരുമെന്നും ആരാധകർ

അലൈപായുതേ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്ത് കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെയാണ് ശാലിനി അഭിനയ രംഗത്തോട് വിട പറയുന്നത്. നടിയുടെ അനിയത്തി ശ്യാമിലി നായികയായി അഭിനയിച്ചെങ്കിലും പിന്നീട് സിനിമകളിൽ സജീവമായില്ല. വിവാഹ ശേഷം പൊതുവെദികളിലോ അഭിമുഖങ്ങളിലോ ശാലിനിയെ അധികം കണ്ടിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് ശാലിനി തുടങ്ങിയത്. അനൗഷ്‌ക, ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്.

Advertisement