തിരിച്ചടികൾക്ക് കാരണം താലി; നല്ല സമയം നോക്ക് വീണ്ടും താലി കെട്ടാൻ ജ്യോതിഷിയുടെ ഉപദേശം; തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ വീണ്ടും വിവാഹിതയാകുമോ

201

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർക്കും, ഭർത്താവിനും വിവാഹം കഴിഞ്ഞത് മുതൽ തിരിച്ചടികളുടെ കാലമാണ്. വിജയിക്കും എന്ന് കരുതിയ പടങ്ങളൊന്നും വിജയിക്കുന്നില്ല. മാത്രമല്ല അജിതുമായി ചേർന്ന് നിർമ്മിക്കും എന്ന കരുതിയ പടത്തിൽ നിന്ന് ഭർത്താവും സംവിധായകനുമായ വിഗ്നേശ് ശിവനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.

20 വർഷത്തോളമായി സിനിമാ രംഗത്ത് ഉണ്ടെങ്കിലും 2013 മുതലാണ് നയൻതാരക്ക് സിനിമയിൽ തിരക്ക് വർധിക്കുന്നതും, പടങ്ങളെല്ലാം ബോക്‌സ്ഓഫീസിൽ വിജയം കൊയ്യുന്നതും. നയൻതാര കേന്ദ്രകഥാപാത്രമായ നിരവധി സിനിമകൾ ഈയവസരത്തിൽ തെന്നിന്ത്യയിൽ റിലീസ് ആയിക്കൊണ്ടിരുന്നു. ഇതോടെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന വിളി നയൻസിന് ലഭിച്ച് തുടങ്ങിയത്.

Advertisements

Also Read
എന്റെ റൂമിലെ ബാത്‌റൂമിന് ലോക്ക് ഇല്ല; അമ്മയ്ക്ക് പേടി അതായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ഭയത്തെ കുറിച്ച് പറഞ്ഞ് മകൾ ജാൻവി കപൂർ

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2022 ജൂണിലാണ് വിഗ്നേശും, നയൻസും വിവാഹിതരായത്. അതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരങ്ങൾ. പക്ഷെ നാടറിഞ്ഞ് വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നല്കി. ഇതും വലിയ വിവാദങ്ങൾക്ക് തിരികൊടുത്തിരുന്നു.

ഈയടുത്തായി പുറത്തിറങ്ങിയ നയൻസിന്റെ ചിത്രങ്ങൾ ഒന്നും തന്നെ വിജയിച്ചിട്ടില്ല. മലയാളം മൂവിയായ ഗോൾഡിനും, തമിഴ് മൂവിയായ കണക്ടിനും വേണ്ടത്ര വിജയം ലഭിക്കാത്ത് നടിയെ നിരാശയിലാക്കിയിട്ടുണ്ട്. അതിന് മുമ്പിറങ്ങിയ ഒ2 എന്ന സിനിമയും ത്രില്ലർ സിനിമയായിരുന്നു. കരിയറിലെ തിരിച്ചടികൾക്ക് കാരണം എന്താണെന്നുള്ള അന്വേഷണത്തിലാണ് നയൻതാരയും വിഗ്നേശും.

Also Read
പ്ലാൻ ചെയ്ത് തോറ്റ് പോയ ഒരാളാണ് ഞാൻ; ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും; മനസ്സ് തുറന്ന് ബാല

ദൈവവിശ്വാസികളായ ഇരുവരും അതിനുളള കാരണവും, പരിഹാരവും തേടി ഒരു ജ്യോത്സനെ സമീപിച്ചിരുന്നു. പ്രശ്‌നങ്ങൾക്ക് കാരണമായി ജ്യോതിഷി പറഞ്ഞത്‌വിഘ്‌നേശ് നയൻതാരയ്ക്ക് താലി ചാർത്തിയത് മോശം സമയത്താണെത്രെ. രണ്ട് പേരും കുറച്ച് സമയം മാറി നിന്ന് നല്ല സമയം നോക്കി വീണ്ടും താലി കെട്ടണമെന്നുമാണ്. എന്തായാലും ഈ വിഷയത്തിൽ നയൻസും, വിഗ്നേശും ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Advertisement