ടിവി സീരിയലുകളിൽ അഭിനയിച്ചുക്കൊണ്ട് ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സാക്ഷാൽ ഷാരുഖ് ഖാൻ. വളരെ അധികം കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ബോളിവുഡിന്റെ കിങ്ഖാനായി മാറിയത്. 1992 ൽ പുറത്തിറങ്ങിയ ദിവാന എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു.
അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു. ഇപ്പോഴിതാ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഷാരുഖ് ഖാൻ.
തെന്നിന്ത്യൻ താരം നയൻതാരക്കൊപ്പമായിരിക്കും കിങ് ഖാൻ ജവാനിലെത്തുക. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള ചില സൂചനകൾ നൽകുകയാണ് നയൻതാരയുടെ ഭർത്താവായ സംവിധായകൻ വിഘ്‌നേഷ് ശിവൻ. ബോളിവുഡിലെ തന്റെ ആദ്യ ചിത്രം തന്നെ മാസ് രീതിയിൽ ഒരുക്കിയ ജവാന്റെ സംവിധായകൻ അറ്റ്‌ലിയെ അഭിനന്ദിച്ച് കൊണ്ട് വിഘ്‌നേഷ് പോസ്റ്റ് പങ്കുവച്ചിരുന്നു. ഷാരൂഖ് ഖാൻ, നയൻതാര തുടങ്ങി അഭിനേതാക്കളെയും വിഘ്‌നേഷ് ആശംസകളറിയിച്ചു.
വിഘ്‌നേഷിന് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖും പോസ്റ്റ് പങ്കുവച്ചിരുന്നു. ഷാരുഖിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ‘എല്ലാം സ്‌നേഹത്തിനും നന്ദി വിഘ്‌നേഷ്. നയൻതാര അടിപൊളിയാണ്, ഞാനിത് ആരോടാണീ പറയുന്നത്. എന്നാൽ ഭർത്താവായ നിങ്ങൾ സൂക്ഷിച്ചോളൂ, അവർ പുതിയ ചില അടവുകളൊക്കെ പഠിച്ചിട്ടുണ്ട്,. അതേസമയം ഷാരുഖിന്റെ പോസ്റ്റിന് മറുപടിയുമായി വിഘ്‌നേഷ് എത്തിയിട്ടുണ്ട്.
ഇതെല്ലാം പറഞ്ഞതിനു നന്ദിയുണ്ട് സർ. നിങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലുള്ളതായി ഞാൻ അറിഞ്ഞു. റോമാൻസിന്റെ രാജകുമാരനിൽ നിന്നാണ് അതെല്ലാം അവൾ പഠിച്ചത്. സ്വപ്നതുല്യമായ ഒരു ബോളിവുഡ് ഡെബ്യൂവിന്റെ സന്തോഷത്തിലാണവർ.’ജൂലൈ 10ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഇതി നോടകം യൂട്യൂബിൽ 50 മില്യണിലധികം വ്യൂസ് ലഭിച്ച് കഴിഞ്ഞു. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, സുനിൽ ഗ്രോവർ, സാനിയ മൽഹോത്ര എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപിക പദുക്കോൺ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.