നയന്‍താരയുമായുള്ള വിവാഹത്തെ കുറിച്ച്‌ വിഘ്‌നേഷ് ശിവന്‍ മനസ് തുറക്കുന്നു

5

നയന്‍താരയുടെയും സംവിധായകന്റെയും പ്രണയം സംബന്ധിച്ച്‌ ധാരാളം വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തിറങ്ങുന്നുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ പ്രണയം വളരെ മനോഹരമായി തന്നെയാണ് ഇരുവരും മുന്നോട്ട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഇതോടെ ഉണ്ടായി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നയന്‍താരയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിഘ്നേഷ് വാചാലനായതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisements

‘ജീവിതത്തില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണ്. ഞാന്‍ ഒരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ അഭിനയത്തെ സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു.

ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ് ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്തേ പറ്റൂ’. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും.

നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്‍ അമ്മ സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച്‌ വീണ്ടും വീണ്ടും സംസാരിച്ച്‌ ശല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്ബോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂ’ വിഘ്നേശ് പറഞ്ഞു.

വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് മറുപടിയും വിക്കി നല്‍കി. ‘കൃത്യമായ ഡേറ്റ് അറിയില്ല. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും’ അദ്ദേഹം പറഞ്ഞു.നയന്‍താരയുടെയും സംവിധായകന്റെയും പ്രണയം സംബന്ധിച്ച്‌ ധാരാളം വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തിറങ്ങുന്നുണ്ട്.

നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ പ്രണയം വളരെ മനോഹരമായി തന്നെയാണ് ഇരുവരും മുന്നോട്ട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഇതോടെ ഉണ്ടായി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നയന്‍താരയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിഘ്നേഷ് വാചാലനായതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ജീവിതത്തില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണ്. ഞാന്‍ ഒരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ അഭിനയത്തെ സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു.

ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ് ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്തേ പറ്റൂ’. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും.

നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്‍ അമ്മ സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍.

അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച്‌ വീണ്ടും വീണ്ടും സംസാരിച്ച്‌ ശല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്ബോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂ’ വിഘ്നേശ് പറഞ്ഞു.

വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് മറുപടിയും വിക്കി നല്‍കി. ‘കൃത്യമായ ഡേറ്റ് അറിയില്ല. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും’ അദ്ദേഹം പറഞ്ഞു.

Advertisement