വിദ്യയുടെ അമ്മയും സഞ്ജയിയുടെ അമ്മയും ചേര്‍ന്ന് ആരതി ഉഴിഞ്ഞാണ് ഇരുവരെയും വീട്ടിലേക്ക് സ്വീകരിച്ചത്; സന്തോഷം പങ്കുവെച്ച് വിദ്യ ഉണ്ണി

199
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു ദിവ്യ ഉണ്ണി. നടിയായും സഹോദരിയായും എല്ലാം കിടിലന്‍ അഭിനയമാണ് താരം കാഴ്ചവച്ചത്. വിവാഹത്തോടെയാണ് ദിവ്യ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് താരം. തന്റെ വിശേഷം പങ്കുവെച്ച് ദിവ്യ ഉണ്ണി എത്താറുണ്ട്.

എന്നാല്‍ ഇടയ്‌ക്കൊന്നു സിനിമയില്‍ സജീവമായിരുന്നു ദിവ്യയുടെ സഹോദരി വിദ്യ ഉണ്ണിയും. അനുജത്തി സിനിമയില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചേച്ചിയെ പോലെ സിനിമയില്‍ തുടരാന്‍ വിദ്യയ്ക്ക് സാധിച്ചില്ല. ഒരു സിനിമ ചെയ്ത് പിന്നീട് തന്റെ ജോലിയിലേക്ക് തന്നെ പോവുകയായിരുന്നു നടി. എങ്കിലും ഈ താരത്തിന് ആരാധകര്‍ ഏറെയാണ്.

Advertisements

Also readഓണം എന്നും നമ്മളെ സഹായിച്ചിട്ടേയുള്ളു; താന്‍ ടെലിവിഷനില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചതിനെ കുറിച്ച് രമേഷ് പിഷാരടി

വിവാഹത്തോടെ സിംഗപ്പൂരില്‍ സെറ്റില്‍ഡാണ് വിദ്യയും ഭര്‍ത്താവും. ഈ അടുത്താണ് വിദ്യ ഒരു അമ്മയായത്. തന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് വിദ്യ എത്തിയിരുന്നു. ഒപ്പം മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചു. ഇതിനെല്ലാം താഴെ നിരവധി കമന്റാണ് വന്നത്.

ഇപ്പോഴിതാ കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെയും വിദ്യയെയും കാത്ത് കിടിലന്‍ സര്‍പ്രൈസ് ആയിരുന്നു വീട്ടില്‍ ഭര്‍ത്താവ് സഞ്ജയ് ഒരുക്കിയിരുന്നു. വിദ്യയുടെ അമ്മയും സഞ്ജയിയുടെ അമ്മയും ചേര്‍ന്ന് ആരതി ഉഴിഞ്ഞാണ് ഇരുവരെയും വീട്ടിലേക്ക് സ്വീകരിച്ചത്.

Also readഓണം എന്നും നമ്മളെ സഹായിച്ചിട്ടേയുള്ളു; താന്‍ ടെലിവിഷനില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചതിനെ കുറിച്ച് രമേഷ് പിഷാരടി

കുഞ്ഞിനെ ആദ്യമായി മാറില്‍ കിടത്തിയതിന്റെ ചിത്രങ്ങളും വിദ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ആദ്യ ഹഗ് എന്നാണ് ചിത്രത്തിന് വിദ്യ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

Advertisement