അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷം ചെയ്യാൻ പറഞ്ഞു; ഇതെന്ത് കഥ? ഭ്രാന്താണോ ഇവർക്ക് എന്നാണ് ചിന്തിച്ചത്; വെളിപ്പെടുത്തി വിദ്യ ബാലൻ

437

ഹിന്ദി സിനിമാ ലോകത്തെ മുടിചൂടാ മന്നനാണ് അമിതാഭ് ബച്ചൻ. താരം സൂപ്പർതാര പദവി അലങ്കരിക്കുക മാത്രമല്ല, ഈ പ്രായത്തിലും സജീവമായി സിനിമാ ലോകത്തുണ്ട്. ഇടക്കാലത്ത് അസുഖം വന്ന് വിശ്രമത്തിലായിരുന്നു എങ്കിലും വൈകാതെ തന്നെ താരം തിരിച്ചെത്തുകയായിരുന്നു.

ഏതുതരം വേഷത്തിലെത്താനും അമിതാഭിന് മടിയില്ല. തന്റെ പ്രായത്തിന് അനുസരിച്ച കഥാപാത്രങ്ങളെ മാത്രമാണ് സീനിയർ ബച്ചൻ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ, ഏറെ വെല്ലുവിളി നിറഞ്ഞ ബച്ചൻ ചിത്രമായ ആർ ബാൽക്കിയുടെ ‘പാ’ സിനിമയെ കുറിച്ച് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന വിദ്യാ ബാലൻ മനസ് തുറക്കുകയാണ്.

Advertisements

വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രമ സ്വീകരിച്ച് സിനിമാലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വിദ്യ ബാലൻ. താരത്തിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ‘പാ’ സിനിമയിലേത്. ഈ ചിത്രത്തിൽ പ്രൊജീരിയ എന്ന അപൂർവ രോഗമുള്ള 12 വയസ്സുകാരനായാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്.

ALSO READ- തുടർച്ചയായ ഷൂ ട്ടിം ഗ്; ആരോഗ്യം നശിച്ച് പ്രഭാസ് അവശനായി; സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെച്ചു; ഇനി ചികിത്സയ്ക്കായി വിദേശത്തേക്ക്

കുട്ടിക്കാലത്ത് തന്നെ വാർധക്യത്തിന്റെ അവശതകൾ ബാധിക്കുന്ന രോഗമാണിത്. ഈ സിനിമയിലൂടെ ബച്ചനും വിദ്യ ബാലനും അമ്പരപ്പിക്കുകയായിരുന്നു. കൂടാതെ, ഈ സിനിമയിൽ ബച്ചന്റെ മകൻ അഭിഷേകും അഭിനയിച്ചിരുന്നു. സീനിയർ ബച്ചന്റെ അച്ഛനായിട്ടായിരുന്നു അഭിഷേകിന്റെ വേഷം ഈ സിനിമയിൽ.

ചിത്രത്തിൽ അമിതാഭ് ബച്ചന്റെ അമ്മയായിട്ട് അഭിനയിച്ചത് തനിക്ക് ബുദ്ധിമുട്ടുണ്ടായക്കിയില്ലെന്ന് പറയുകയാണ് വിദ്യ ബാലൻ. അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാൽ സിനിമ ചെയ്യാൻ സമ്മതിക്കുന്നതിന് മുമ്പ് താൻ കുറച്ച് സമയമെടുത്ത് ആലോചിച്ചിരുന്നുവെന്നും വിദ്യ ബാലൻ പറയുന്നു.

ALSO READ- എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ എന്ന് പറഞ്ഞ് മമ്മൂക്ക കരഞ്ഞു; കൊച്ചിൻ ഹനീഫിക്കയും മമ്മൂക്കയും സഹോദരന്മാരായി ജനിച്ചില്ല എന്നതാണ് അത്ഭുതം: മുകേഷ്

തനിക്ക് രണ്ട് സുഹൃത്തുക്കൾക്ക് തിരക്കഥ അയച്ചു കൊടുക്കുകയാണ് ചെയ്തത്. പ്രോജക്റ്റിന് അനുമതി നൽകുന്നതിന് മുമ്പ് അവരുടെ അഭിപ്രായത്തിനായി കാത്തിരുന്നെന്നും ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ വെളിപ്പെടുത്തി.


അമിതാഭ് ബച്ചന്റെ അമ്മയായിട്ട് അഭിനയിക്കണമെന്ന് ആദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിയിരുന്നു. എന്നാൽ ഞെട്ടൽ മാറിക്കഴിഞ്ഞപ്പോൾ ഇതൊരു മികച്ച തിരക്കഥയാണെന്ന് എനിക്ക് മനസ്സിലായി. ആ സിനിമയിൽ അഭിനയിക്കാൻ സമ്മതമാണെന്ന് പറയാൻ ആഗ്രഹിച്ചിരുന്നു.

കാരണം ബാൽക്കി അടുത്ത് വന്നപ്പോൾ, ആദ്യം ചിന്തിച്ചത്, ‘ഇതെന്തൊരു കഥയാണ്? അവന് ഭ്രാന്താണോ’ എന്നാണ്. അല്ലെങ്കിൽ പിന്നെ എന്തിനാണ് അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കാൻ എന്റെ അടുത്ത് വരുന്നത്? അതൊക്കെയായിരുന്നു എന്റെ മനസിലൂടെ പോയ ചിന്തകളെന്നും താരം വെളിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു.

Advertisement