‘ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വാതിലിൽ മുട്ടി; അവർ തിരിഞ്ഞുനോക്കിയില്ല’; വെളിപ്പെടുത്തി വിദ്യ ബാലൻ

1005

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലൻ. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡിൽ തന്റേതായൊരു ഇടം വിദ്യാബാലൻ ഉണ്ടാക്കിയെടുത്തത്. ഇപ്പോൾ ബോളിവുഡിലെ ലേഡി സൂപ്പർ താരമായി വിലസുകയാണ് നടി.

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകൾ കൊണ്ട് മാത്രമല്ല, കൂർത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങൾ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സിൽ.

Advertisements

താരത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ‘നീയത്’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം.
തനിക്ക് ഒരു പന്തയത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിക്കേണ്ടി വന്നതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്‌കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ALSO READ- ‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി’; തുറന്നടിച്ച് സാന്ദ്ര തോമസ്

ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപിന്റെ പരിപാടികളുടെ ഭാഗമായിരുന്നു വിദ്യ ബാലൻ. അന്നാണ്് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്. ഒബ്റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് സുഹൃത്തുക്കൾ തന്നോട് പറഞ്ഞത്.

താൻ തുടർച്ചയായി മുട്ടി, താനൊരു നടിയാണെന്നു അവർക്കറിയില്ലാരുന്നു. വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് വാതിലിൽ മുട്ടി. എന്നാൽ അവർ എനിക്ക് നേരെ മുഖം തിരിച്ചെന്നാണ് വിദ്യാ പറയുന്നത്.

ALSO READ- മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ കൂടെ കിടക്കാൻ പ്രമുഖ നടൻ നിർബന്ധിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

ഒടുവിൽ താൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് തന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ആ പന്തയത്തിൽ വിജയിച്ചെന്നും, വിദ്യ ബാലൻ പറയുന്നു.

അതേസമയം, ഒരു മർഡർ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണ് ‘നീയത്’. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് സിനിമ ഒരുക്കുന്നത്.

ചിത്രത്തിൽ ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തിൽ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂർ, രാഹുൽ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും ‘നീയതി’ൽ വേഷമിടുന്നു.

Advertisement