നടുവേദനയും മുട്ടുവേദനയും വെച്ച് സ്റ്റേജില്‍ ജനങ്ങളെ കൈയ്യിലെടുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നിയിട്ടുണ്ട്, നീ ഒരു തല്ലിപ്പൊളിയാണെങ്കിലും വിളിച്ച് പറയാന്‍ പറ്റുവോ, സിത്താരയ്ക്ക് ആശംസകളുമായി വിധു പ്രതാപ്

668

യുവജനോല്‍സവ വേദികളില്‍ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍. ഗായിക എന്നതിന് പുറമേ അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍.

Advertisements

സ്‌കൂള്‍ കോളജ് കലോല്‍സവങ്ങളില്‍ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാര്‍.

Also Read: ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ ഒത്തിരി നിര്‍ബന്ധിച്ചു, വഴങ്ങാതെ രേവതി, കമല്‍ഹാസനൊപ്പം സിനിമ ചെയ്യാന്‍ പലരും ഭയന്നതിന്റെ കാരണം ഇതായിരുന്നു

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര.

സിത്താരയുടെ ജന്മദിനത്തില്‍ ഗായകനും സുഹൃത്തുമായ വിധു പ്രതാപ് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു തല്ലിപ്പൊളിയാണ് നീ എങ്കിലും അത് നാട്ടുകാരുടെ മുന്നില്‍ വിളിച്ച് പറയാന്‍ പറ്റുവോ എന്നും താന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴേ സിത്താരതന്റെ റോള്‍മോഡലായിരുന്നുവെന്നും അന്ന് സിത്താര അഞ്ചാംക്ലാസ്സിലാണെന്നും വിധു പ്രതാപ് കുറിച്ചു.

Also Read: സെക്‌സ് സീനുകള്‍ നിര്‍ബന്ധമായിരുന്നു, അതെടുക്കുമ്പോള്‍ കുറച്ച് പേര്‍ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ, പലരും ചോദിക്കുന്നു ഞാന്‍ ഇങ്ങനെയൊക്കെ അഭിനയിക്കുമോയെന്ന്, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷെല്ലി

ഇന്ന് നടുവേദനയും മുട്ടുവേദനയുമെല്ലാം മറന്ന് നീ സ്റ്റേജില്‍ ജനങ്ങളെ കൈയ്യിലെടുക്കുന്നത് കാണുമ്പോള്‍ ശരിക്കും ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും ആരോഗ്യത്തോടെ 100 കൊല്ലം കൂടി ജീവിക്കട്ടെയെന്നും വിധു പ്രതാപ് സോഷ്യല്‍മീഡിയയിലൂടെ ആശംസിച്ചു.

Advertisement