ആളെത്തി, സന്തോഷം കൊണ്ട് തുള്ളിച്ചാടി മാളവിക കൃഷ്ണദാസ് ; താരം പങ്കിട്ട വീഡിയോ വൈറല്‍

110

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിൽ സജീവമായിരുന്നു മാളവിക. ഡാൻസ് മേഖലയിലൂടെ കടന്നുവന്ന മാളവിക പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ തിളങ്ങി. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചത്. ഇതിനുശേഷം തന്റെ യൂട്യൂബ് ചാനലിൽ സജീവമായി താരം. 

നായിക നായകനിൽ സഹ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിച്ചത്. തേജസ് ഇടയ്ക്ക് മാളവികക്കൊപ്പം വീഡിയോയിൽ എത്താറുണ്ട്. ഇപ്പോഴിതാ അഞ്ചു മാസത്തെ കാത്തിരിപ്പിനുശേഷം തേജസ് വീണ്ടും നാട്ടിൽ എത്തിയിരിക്കുകയാണ്.

Advertisements

ഇതിൻറെ വീഡിയോ മാളവിക തന്നെ പങ്കുവെച്ചു. രാവിലെ തേജസിനെ കൂട്ടാൻ എയർപോർട്ടിൽ പോകുന്നത് മുതൽ അദ്ദേഹത്തെ കൂട്ടി വരുന്നത് വരെയുള്ള വീഡിയോ ആണ് താരം പുറത്തുവിട്ടത്. എൻറെ ഭർത്താവ് വരുന്നതിൽ എത്രത്തോളം സന്തോഷം തനിക്കുണ്ടെന്ന് മാളവിക പങ്കുവെച്ച വീഡിയോയിൽ നിന്ന് വ്യക്തമാണ് . എന്തായാലും ഇനിയുള്ള വീഡിയോയിൽ തേജസും ഉണ്ടാവും എന്ന് ഇവർ അറിയിച്ചു.

Advertisement