തകര്‍പ്പന്‍ വിജയം നേടി തമിഴില്‍ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷന്‍. ചിത്രത്തില്‍ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
മലയാളത്തിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ലിറ്റില്‍ മിസ് റാവുത്തര്‍, അനുരാഗം പോലുള്ള ചിത്രങ്ങളിലും ഗൗരി അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരി തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ച് എത്താറുണ്ട്. മോഡേണ്‍ വേഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഗൗരി. ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സൈബര്‍ ആക്രമണവും നേരിടാറുണ്ട്.
എന്നാല്‍ ഇതിനോടൊന്നും വലിയ തരത്തിലുള്ള പ്രതികരണം ഗൗരി നടത്താറില്ല. ഇത്തരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ സാധാരണ ബ്ലോക്ക് ചെയ്യാറാണ് പതിവ്. സിനിമ പ്രെമോഷന് വന്നപ്പോള്‍ ഇതേക്കുറിച്ച് ഗൗരി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ നടി പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത് . എന്നാല്‍ ഇതിനിടെ താരത്തെ സപ്പോര്‍ട്ട് ചെയ്തും നിരവധി പേര്‍ എത്തുന്നുണ്ട്.