ഇതുവരെ അഭിനയത്തിൽ എത്തിയില്ലെങ്കിലും മീനാക്ഷി ദിലീപ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപത്രിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ഫോട്ടോസും വീഡിയോസും പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്ക് അച്ഛനൊപ്പം സിനിമ ആഘോഷ പരിപാടികൾക്ക് മീനൂട്ടി പങ്കെടുക്കാറുണ്ട്. അതുപോലെ മറ്റു സിനിമ താരങ്ങളുടെ മക്കളുമായി അടുത്ത സൗഹൃദം മീനാക്ഷി ഉണ്ട്.
നടി നമിത പ്രമോദും മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. എന്നാൽ ഉർവശിയുടെ മനോജ് കെ ജയന്റെ മകളായ കുഞ്ഞാറ്റയുമായി മീനാക്ഷിയ്ക്ക് ഇത്രയും വലിയ സൗഹൃദം ഉണ്ടായിരുന്നു എന്നത് ഇപ്പോഴാണ് അറിയുന്നത്. മീനാക്ഷി ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ നിന്നാണ് ഇത് മനസ്സിലായത്. വീഡിയോയിൽ ഉള്ള മറ്റൊരു താരപുത്രി കുഞ്ഞാറ്റയാണ്. കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയായിരുന്നു ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്.
ഒരു ഡബ്‌സ്മാഷ് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ ഒരു കോമഡി സീനാണ് ഡബ്‌സ്മാഷിലൂടെ കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ കള്ളതാക്കോലിട്ട് ഈ ശത്രു തുറന്നുതരുമെന്ന ദിലീപിന്റെ ഡയലോഗാണ് അതിമനോഹരമായി കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്.
തെങ്കാശിപ്പട്ടണത്തിലെ നായിക സംയുക്ത വർമയുടെ കഥാപാത്രത്തിന്റെ പേരും മീനാക്ഷിയെന്നാണ്. രസകരമായ വീഡിയോ മീനാക്ഷിക്ക് വേണ്ടി എന്ന് തലക്കെട്ട് നൽകിയാണ് കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മീനാക്ഷി കുഞ്ഞാറ്റയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.