വീഡിയോ ഇടുമ്പോൾ എന്തോ ചീത്ത പരിപാടി പോലെയാണ് പലരും കണ്ടത്; തന്നെ ആരെങ്കിലും കെട്ടാൻ വരുമോ എന്നു പോലും ചോദിച്ചിരുന്നെന്ന് വ്‌ളോഗർ ഉണ്ണിമായ

253

സിംപ്ലി മൈ സ്‌റ്റൈൽ ഉണ്ണി എന്ന യൂ ട്യൂബ് ചാനലിലൂടെ ഫെയ്മസ് ആയ ഉണ്ണി എന്ന ഉണ്ണിമായയെ എല്ലാവർക്കും അറിയാം. പേരുപോലെ തന്നെ വളരെ സിംപിൾ ആണ് കക്ഷി. വ്ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായത്.

തുടക്കം പരിഹാസങ്ങൾ നിറഞ്ഞതാണെങ്കിലും ഇന്ന് ലക്ഷങ്ങൾ വരുമാനമുണ്ടെന്നാണ് ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായയെന്ന് താരം തന്നെ പറയുന്നത്. ഉണ്ണിമായയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ഫോളേവേഴ്സാണ് സോഷ്യൽമീഡിയയിലുള്ളത്.

Advertisements

ഇപ്പോഴിതാ താൻ യൂട്യൂബ് ചാനൽ തുടങ്ങിയതിനെ കുറിച്ചും ലെയ്സിലി ജോസഫുമായുള്ള വിവാഹത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് ഉണ്ണിമായ. 2017ലാണ് താൻ യൂട്യബ് ചാനൽ തുടങ്ങിയതെന്നും അന്ന് വീഡിയോസ് ഇടുമ്പോൾ എന്തോ ചീത്ത പരിപാടി പോലെയാണ് പലരും കണ്ടതെന്നും ഉണ്ണിമായ പറയുന്നു.

ALSO READ- ഞാൻ പുറത്താകുമെന്ന് വെള്ളം കുടിച്ച കുപ്പി പൊട്ടിയപ്പോൾ തന്നെ തോന്നി; മടുത്തു പോയിരുന്നു; ബിഗ് ബോസിൽ നിന്നും എവിക്ടായതിനെ കുറിച്ച് ശ്രുതി ലക്ഷ്മി

ആരെങ്കിലും കെട്ടാൻ വരുമോ എന്തിനാണ് ഭാവി കളയുന്നതെന്നൊക്കെ പലരും ചോദിച്ചു. എന്നാൽ ഇന്ന് തനിക്ക് യൂട്യൂബിൽ 1.7 മില്യാൺ ഫോളോവേഴ്സാണുള്ളതെന്നും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ ഭർത്താവിന്റെ പേര് ലൈസ്ലി ജോസഫ് എന്നാണ്.

2021 ൽ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നില്ലെന്നും ലവ് സ്റ്റോറിയൊന്നുമില്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ആള് ക്രിസ്ത്യനാണെന്നും അമ്മയോടായിരുന്നു വിവാഹത്തെ കുറിച്ച് പുള്ളിക്കാരൻ സംസാരിച്ചതെന്നും അമ്മ എങ്ങനെ സമ്മതിച്ചുവെന്ന് അറിയില്ലെന്നും താൻ ഞെട്ടിയിരുന്നുവെന്നും ഉണ്ണിമായ പറയുന്നു.

ALSO READ- ഈ പൊളിറ്റിക്കൽ കറക്റ്റ്‌നസും ജൻഡർ ഇക്വാളിറ്റിയും വച്ച് തമാശ പറയാൻ ഭയങ്കര പാടാണ്; കൗണ്ടർ അടിച്ച് ചീഞ്ഞിട്ടുണ്ടെന്ന് നവ്യ നായർ

വിവാഹത്തിന് ഉണ്ണിമായ ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. വിവാഹം ആർഭാടപൂർവ്വമാണ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

2021 ൽ ആയിരുന്നു വിവാഹം. ഉണ്ണിമായയുടെ അനിയത്തി മീനാക്ഷിയും വീഡിയോകളുമായി സജീവമാണ് ഇപ്പോൾ. ഉണ്ണിക്ക് ഒരു സഹോദരൻ കൂടിയുണ്ട് വിഷ്ണു അനിൽകുമാർ.

Advertisement