വല്ലാത്തൊരു റേഞ്ചുള്ള നടനാണ് മോഹൻലാൽ; ഭരത് ഗോപിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഏക നടനും ലാലാണ്; അന്ന് വേണു നാഗവള്ളി പറഞ്ഞതിങ്ങനെ

3456

മലയാള സിനിമയിലെ സകലകലാവല്ലഭനായിരുന്നു വേണു നാഗവള്ളി. 1970- 80 കാലഘട്ടത്തിലെ യുവത്വത്തിന്റെ ബ്രാന്റ് ആയിരുന്നു വേണുനാഗവള്ളി. മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദ മുഖം, ഇതായിരുന്നു വേണുനാഗവള്ളിയുടെ സിനിമാ സ്‌റ്റൈൽ.

താൻ ബോധപൂർവ്വം ചെയ്യുന്നതല്ലെങ്കിലും വേണു നാഗവള്ളിയ്ക്ക് ലഭിച്ചിരുന്ന വേഷങ്ങളെല്ലാം നിരാശാകാമുകന്റെയും തൊഴിലില്ലാതെ ജീവിതം മടുത്ത യുവാവിന്റെയുമായിരുന്നു. അന്നത്തെ യുവത്വത്തിന്റെ പ്രതീകമായിരുന്നു വേണു നാഗവള്ളി. എന്നാൽ യഥാർഥ ജീവിതത്തിൽ വളരെ സരസനായ വ്യക്തിയാണ് വേണുവെന്ന് അദ്ദേഹതതിന്റെ സുഹൃത്തുക്കളെല്ലാം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

Advertisements

1978 ൽ ഉൾക്കടൽ എന്ന ജോർജ് ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് സിനിമയാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രമായാണ്് വേണു നാഗവള്ളി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായിമാറി. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി, മലയാളികൾ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കിലുക്കത്തിന്റെ തിരക്കഥയും വേണുവിന്റെതയായിരുന്നു.

ALSO READ- അവനെ അത്ര സന്തോഷത്തോടെ മുൻപ് കണ്ടിട്ടില്ല; അന്ന് അവന്റെ സമയമായിരുന്നു; ഉറങ്ങാൻ കിടക്കുമ്പോൾ സുധി മനസിൽ വരും; കണ്ണീരടക്കാനാകാതെ ബിനു അടിമാലി

പിന്നീട്, 1986 ൽ സുഖമോ ദേവി എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി സംവിധായകന്റെ തൊപ്പിയണിഞ്ഞത്.. സർവകലാശാല, ലാൽ സലാം, ഏയ് ഓട്ടോ, അഗ്നിദേവൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ വേണു നാഗവള്ളിയെന്ന സംവിധായകൻ മികവ് കാട്ടി. ഇപ്പോഴിതാ വേണു നാഗവള്ളി എന്ന പ്രതിഭ വിടവാങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ്.

അത്തേഹത്തെ കുറിച്ചുള്ള ഓർമ്മകുറിപ്പുകളിൽ നിറയുന്നത് താര രാജാക്കന്മാരായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും തന്നെയാണ്. ഇരുതാരങ്ങളുമായി വളരെ അടുപ്പം പുലർത്തിയിരുന്നു വേണു.

ALSO READ- ‘സുരേഷ് ഗോപി സ്വന്തം ചേട്ടനെ പോലെയാണ്; എന്റെ വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമാണ്: ബിജു മേനോൻ

മോഹൻലാൽ എന്ന നടൻ തന്റെ ദൗർബല്യമാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഭരത് ഗോപിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഏക നടൻ അത് മോഹൻലാൽ ആണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലാലിന്റെ റേഞ്ച് വളരെ വലുതാണെന്നും, മോഹൻലാലും മമ്മൂട്ടിയും രണ്ടുപേരും വളരെ മികച്ച കലാകാരന്മാരാണെങ്കിലും റേഞ്ചിൽ മുൻതൂക്കം ലാലിന് തന്നെയെന്നാണ് വേണു നാഗവള്ളിയുടെ വാക്കുകൾ.


തന്റെ അച്ഛനും മകനും മമ്മൂട്ടിയെ ഒത്തിരി ഇഷ്ടമാണെന്നും അന്ന് വേണു നാഗവള്ളി പറഞ്ഞിരുന്നു. മലയാള സിനിമയിൽ നിരവധി പ്രഗത്ഭരായ നിരവധി അഭിനേതാക്കൾ ഉണ്ട്, സത്യൻ, തിലകൻ, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവരൊക്കെ വലിയ നടന്മാരാണ്. എന്നാൽ ഇത്രയും റേഞ്ചിലേക്ക് വളരെ പെട്ടന്ന് എത്താൻ സാധിച്ച നടൻ മോഹൻലാൽ മാത്രമാണെന്നായിരുന്നു വേണുവിന്റെ അഭിപ്രായം.

ഈ താരങ്ങളൊക്കെ വലിയ നടന്മാരാണെങ്കിലും വല്ലാത്തൊരു റേഞ്ചുള്ള നടനാണ് മോഹൻലാലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വേണുവിന്റെ അച്ഛനും മകനും തന്നെ മതിയെന്നും പക്ഷെ വേണുവിന് മോഹൻലാലിനെ മതിയെന്ന് മമ്മൂട്ടി തമാശ രൂപേണ പറയുകയും ചെയ്തിരുന്നു.


അതേസമയം, ഇത് തമാശയായിട്ടാണ് മമ്മൂട്ടി പറഞ്ഞിരുന്നതെന്നും മമ്മൂട്ടിയും കുടുംബവുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും വേണു നാഗവള്ളി തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisement