അടുത്തിടെ സംവിധായകന്‍ രഞ്ജിത്ത് താരരാജാവ് മോഹന്‍ലാലിന്റെ തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിനെതിരെ സംസാരിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു സോഷ്യല്‍മീഡിയയില്‍. ഇതില്‍ പ്രതികരിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്ത രീത വളരെ മോശമാണെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ സീനിയര്‍ ഛായാഗ്രാഹകരില്‍ ഒരാളായ വേണു.
വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. ഏതൊരു പ്രേക്ഷകനും സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശത്തെ വിമര്‍ശനം എന്ന് പറയാനാവില്ലെന്നും വെറും അനാവശ്യ പ്രസ്താവന മാത്രമായിരുന്നുവെന്നും വേണു പറയുന്നു.
രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ ഭാഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ആവശ്യമില്ലാത്ത കാര്യമാണ് വേണുപറഞ്ഞതെന്നും രഞ്ജിത്ത് പറയുന്നു.അതേസമയം, തന്റെ സിനിമാനുഭവത്തെ കുറിച്ചും വേണു സംസാരിച്ചു.
വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഒത്തിരി കഷ്ടപ്പെടുന്നതെന്നും രാജീവ് മേനോന്റെ മിന്‍സാരക്കനവ് എന്ന ചിത്രമാണ് താന്‍ അത്തരത്തില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയെന്നും വലിയ ചലഞ്ചിങ് ആയിരുന്നുവെന്നും വേണു പറയുന്നു.