തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
തല അജിത്തിന്റെ ഹിറ്റ് ചിത്രം മങ്കാത്തയും സംവിധാനം ചെയ്തത് വെങ്കട് പ്രഭുവാണ്. അതിലൂടെയാണ് വെങ്കട്് പ്രഭു പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനായി മാറിയത്. മിനിമം ഗ്യാരണ്ടിയുള്ള ചിത്രമായിരിക്കും വെങ്കട് പ്രഭുവിന്റെതെന്ന ധൈര്യം പ്രേക്ഷകര്‍ക്കുണ്ട്.
ഇപ്പോഴിതാ ഒരു ചടങ്ങില്‍ വെച്ച് വെങ്കട് പ്രഭു പറഞ്ഞ വാക്കുകളാണ് അജിത്തിന്റെയും വിജയിയുടെയും ആരാധകര്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. തനിക്ക് അജിത്തിന്റെയും വിജയിയുടെയും കൂടെ തുടക്കത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിഭ്രമമുണ്ടായിരുന്നുവെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്.
എന്നാല്‍ അജിത്തും വിജയിയും എല്ലാവരെയും കൂളാക്കുന്ന താരങ്ങളാണ് എന്നും സെറ്റില്‍ ഭയങ്കര റിലാക്‌സടായിരുന്നു എല്ലാവരുമെന്നും വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന വിജയ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്കാണ് വിറ്റുപോയത്.
ദ ഗോട്ട് എന്നാണ് ചിത്രത്തിന്റെ പേര്. വിജയിയെ ചിത്രത്തില്‍ പ്രായം കുറഞ്ഞ ലുക്കിലാണ് എത്തിക്കുന്നതെന്നാണ് വിവരം. ഇതിനായി കോടികളാണ് നിര്‍മ്മാതാക്കള്‍ ചെലവഴിക്കുന്നത്. രണ്ട് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.