അഞ്ചു മിനിറ്റ് സംസാരിക്കണമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പ്രദേശത്തെയ്ക്ക് വിളിച്ച് വരുത്തി എന്നെ തല്ലുകയും മഞ്ഞചരടിൽ കോർത്ത താലി എടുത്തു കെട്ടുകയും ചെയ്തു ; ഞങ്ങൾക്ക് വധഭീഷണിയുണ്ട്, എല്ലാവരോടും ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം: ദയ ഗായത്രി

311

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ലെസ്ബിയൻ ജോഡികളായ ശ്രുതി സിത്താരയും ദയ ഗായത്രിയും ഒന്നിക്കുകയാണെന്ന വിവരം പുറത്ത് വന്നത് കഴിഞ്ഞ ആഴ്ചയായിരുന്നു. രണ്ട് വർഷമായുണ്ടായിരുന്ന ഇഷ്ടമാണ് പ്രണയമായി മാറിയതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. സുഹൃത്തുക്കളെല്ലാം ഇവർക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ദയയുടെ സുഹൃത്തായിരുന്ന സിദ്ധാർത്ഥ് നാഥും ആശംസ അറിയിച്ചെത്തിയിരുന്നു.

ജീവിതത്തിലെ നിർണായക തീരുമാനത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാം ദയയും ശ്രുതിയും വാചാലയായിരുന്നു. ഇപ്പോഴിതാ സിദ്ധാർത്ഥുമായി നടന്ന ഒരു പ്രശ്‌നത്തെ കുറിച്ചും പുതിയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ താൻ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്ങിനെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് ദയ ഗായത്രി. ദയയുടെയും ശ്രുതിയുടെയും ബന്ധത്തെ കുറിച്ച് പുറത്ത് അറിഞ്ഞതിനു പിറ്റേന്ന് സിദ്ധാർത്ഥിനെ കാണാതായിരുന്നു.

Advertisements

ALSO READ

എട്ടാം ക്ലാസ്സിൽ കല്യാണം ; ജീവിതം ബെഡ്‌റൂമിൽ ഒരു ശ്വാസം മുട്ടലായി, അദ്ദേഹത്തോട് അത് പറയാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല : പഠിക്കേണ്ട പ്രായത്തിൽ ഭാര്യയും അമ്മയുമാകേണ്ടി വന്നു, ഒടുവിൽ വിവാഹമോചനവും! വൈറലായി ജംഷീനയുടെ ജീവിതകഥ!

കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് തിരിച്ചു വരികയും ചെയ്തു. സിദ്ധാർത്ഥിനെ കണ്ടു കിട്ടി എന്ന് വ്യക്തമാക്കി ട്രാൻസ്മാൻ സുഹൃത്തുക്കൾ ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. സിദ്ധാർത്ഥ് പോയത് ദയ ഗായത്രി ബന്ധം ഒഴിവാക്കിയതിലുള്ള സങ്കടം സഹിക്കാനാകാതെയാണ് എന്ന് പറഞ്ഞ് ദയ ഗായത്രിയ്‌ക്കെതിരെ സൈബറാക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴിതാ ഇവർക്കിടയിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ദയ പറയുന്നത്.

അദ്ദേഹം സേഫ് ആയി തിരികെ എത്തിയെന്നു അറിയാൻ കഴിഞ്ഞു. നാളിതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ടു മൗനം പാലിച്ചത് അതിന് പറ്റിയ മാനസികാവസ്ഥ അല്ലാത്തതതു കൊണ്ടാണ്.ഞങ്ങൾക്ക് വധഭീഷണിയുണ്ട്. എല്ലാവരോടും ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. റിലേഷൻഷിപ്പിൽ ആവുന്നതും പിരിയുന്നതും എല്ലാം സർവ്വസാധാരണമായി കാണാൻ ശ്രമിക്കണം. ആർക്കു വേണ്ടിയും എന്റെ സന്തോഷങ്ങൾ മാറ്റിവെക്കേണ്ടതില്ല എന്നുള്ള ചിന്തയിൽ നിന്നാണ് പാൻസെക്ഷ്വൽ വ്യക്തിയായ ഞാൻ അതേ സെക്ഷ്വാലിറ്റിയിൽ ഉള്ളതും വർഷങ്ങളായി പരസ്പരം മനസ്സിലാക്കിയിട്ടുള്ളതും മാനസിക അടുപ്പമുള്ളതുമായ ശ്രുതി സിത്താരയോടൊപ്പം മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചത്. ദയ പറയുന്നതിങ്ങനെയാണ്.

എന്നോട് അഞ്ചു മിനിറ്റ് സംസാരിക്കണമെന്നും മാനസികമായി ഒട്ടും ഓക്കേ അല്ലെന്നും കഴിഞ്ഞ ദിവസം അറിയിച്ചു, ചെറായി ബീച്ചിൽ വെച്ച് കാണാം എന്നൊരു നിർദ്ദേശവും വെച്ചു. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു അവർ തങ്ങൾക്കായി കാത്തു നിന്നത്. മറ്റു പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലന്നുള്ള ഉറപ്പിന്മേലാണ് ഞങ്ങൾ അഞ്ചുപേർ അങ്ങോട്ട് ചെല്ലുന്നതും, അവിടെ ചെന്ന എന്നോട് തനിച്ചു സംസാരിക്കണമെന്ന് ആവിശ്യപകാരം ബീച്ച് ലൂടെ സുഹൃത്തുക്കൾ ഇരിക്കുന്നിടത്തും നിന്നും അല്പം മാറിയിരുന്നു സംസാരം തുടങ്ങി.

സംസാരിക്കുന്നതിനിടയിൽ എന്നെ തല്ലുകയും പോക്കറ്റിൽ നിന്നും മഞ്ഞചരടിൽ കോർത്ത താലി എടുത്തു കെട്ടാൻ വരുകയും ഞാൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടുകയും ചെയ്തു. ഇതിനിടയിൽ കടലിലേക്ക് ഇറങ്ങാൻ തുടങ്ങിയ അദ്ദേഹത്തെ 4 വർഷം കൂടെയുണ്ടായിരുന്ന അത്രയേറെ ഞാൻ സ്‌നേഹിച്ചിരുന്ന വ്യക്തിയായതുകൊണ്ടും അദ്ദേഹത്തെ തടയാനായി അടുത്തേക്ക് ഓടി ചെന്നു. തനിച്ചു ബലംപ്രയോഗിച്ചു എന്തായാലും താലി കെട്ടാൻ സാധിക്കില്ല എന്നുള്ള ഉറപ്പ് എനിക്കുണ്ടായിരുന്നു. ദയയുടെ വാക്കുകൾ…

ഇതുകണ്ട് അദ്ദേഹത്തിന്റെ മൂന്നു ട്രാൻസ്മാൻ സുഹൃത്തുക്കൾ ഓടി എത്തുകയും പിന്നാലെ എന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ അടുത്തേക്ക് ഓടുന്നുമുണ്ടായിരിന്നു. എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എന്റെ കയ്യ്കളിലും കാലിലും പിടിക്കുകയും കെട്ടടാ താലി എന്നു ആക്രോശിക്കുകയും എന്റെ സുഹൃത്തുക്കൾ ഓടി എത്തിയതും ബലപ്രയോഗത്തിലൂടെ എന്റെ കഴുത്തിൽ താലി കെട്ടുകയും ചെയ്തു. പിന്നീട് മാനസികമായും ശരീരകമായും ആകെ തളർന്ന ഞാൻ പോലീസ് വന്നതിന് ശേഷമാണ് അവിടെ നിന്നും തിരിച്ചു പോരുന്നത്. കേസ് ആക്കണ്ടന്നും വെറുതെ വിടണമെന്നും ഞാൻ തന്നെയാണ് അറിയിച്ചത്. ഒരു പ്രഹസന നാടകത്തിന്റെ പിന്നാലെ പോയി കളയാൻ സമയമില്ലാത്തതുകൊണ്ടും അതേല്പിച്ച മാനസിക ആഘാതം അത്ര വലുതായതുകൊണ്ടും ഞാൻ തന്നെയാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലന്നു തങ്ങളുടെ ആവിശ്യം അവിടെ നിന്നും അവരുടെ ഉപദ്രവമില്ലാതെ പോയാൽ മതി എന്നും പോലീസിൽ അറിയിച്ചതെന്നും ദയ പറയുന്നു.

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൂടെയാണ് കടന്നുപൊക്കോണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയ മാത്രമല്ല ജീവിതം എന്ന തിരിച്ചറിവുണ്ട്, എങ്കിലും പല കാര്യങ്ങളിലും തെറ്റുധാരണകൾ നിലനിൽക്കുന്നത് കൊണ്ടാണ് ഇത് എഴുതുന്നത്. 4 വർഷത്തോളമായുള്ള living together relationship കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അവസാനിച്ചത്. എന്റെ പങ്കാളി ആയിരുന്ന വ്യക്തിയാണ് ഈ തീരുമാനം എടുത്തതും. മാനസികമായി അത് വല്ലാതെ എന്നെ തളർത്തിയിരുന്നു. പല പ്രശ്‌നങ്ങളും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചപ്പോഴും അതെല്ലാം പറഞ്ഞു തീർത്തും അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രെമിച്ചും ഞാൻ മുന്നോട്ട് പോയിരിന്നു.

കാരണങ്ങൾ നിരത്തി അദ്ദേഹത്തെയോ എന്റെ പ്രണയത്തെയോ മറ്റുള്ളവർക്ക് വിധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തു കാരണം കൊണ്ടും ഇനി പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലെങ്കിൽ തന്നെയും മുന്നോട്ട് പോകാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട് എന്ന തീരുമാനത്തെ ഞാൻ മാനിക്കുന്നു. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രെമിച്ചിരുന്നു പക്ഷേ പറഞ്ഞു തീർത്തു മുന്നോട്ട് പോകാൻ അദ്ദേഹത്തിന് യാതൊരു താല്പര്യവും അന്ന് ഉണ്ടായിരുന്നില്ല. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രശ്‌നത്തെ അഭിമുഖിക്കരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു.എന്റെ സുഹൃത്തുക്കൾ ഒപ്പം നിന്നു, മുന്നോട്ട് സഞ്ചരിക്കാൻ ഊർജം തന്നു. ആർക്കു വേണ്ടിയും എന്റെ സന്തോഷങ്ങൾ മാറ്റിവെക്കേണ്ടതില്ലന്നുള്ള ചിന്തയിൽ നിന്നാണ് pansexual വ്യക്തിയായ ഞാൻ അതേ sexuality യിലുള്ളതും വർഷങ്ങളായി പരസ്പരം മനസ്സിലാക്കിയിട്ടുള്ളതും മാനസികഅടുപ്പമുള്ളതുമായ ശ്രുതി സിത്താരയോടൊപ്പം മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ breakup സ്റ്റാറ്റസും വീഡിയോയും മറ്റുള്ളവർക്ക് എന്നെ ബുള്ളയിങ്ങ് ചെയ്യുന്നതിന് ഇട്ടു കൊടുക്കുന്ന തരത്തിലുള്ളതായിരിന്നു.അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് ഞാൻ അദ്ദേഹത്തെ അറിയിച്ചു.വെട്ടുക്കിളി കൂട്ടം പോലെ എന്റെ പോസ്റ്റുകൾക്കും ഇൻബോക്‌സിലും ആളുകളുടെ ഉപദേശം കൊണ്ടും അമർഷം കൊണ്ടും നിറഞ്ഞു. എനിക്ക് നേരിട്ട് ബുദ്ധിമുട്ട് അറിയിച്ചതുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തും.ഇതിനിടയിൽ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം എന്ന അടിസ്ഥാനത്തിൽ സൗഹൃദം നിലനിർത്തികൊണ്ട് സംസാരവും കോൺടാക്ടും തുടർന്നിരുന്നു .ഇതിനു ശേഷം എന്നെ ഫോണിൽ ബന്ധപ്പെടുകയും ഞാനുമായി വീണ്ടും മുന്നോട്ട് ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഞാനുമായുള്ള ബന്ധത്തിൽ കള്ളത്തരങ്ങൾ പറഞ്ഞു എന്നെ comfortable ആക്കി നിർത്തി വന്നിരുന്ന ഒരു വ്യക്തിയുമായി ഇനിയും പ്രണയബന്ധത്തിൽ മുന്നോട്ട് പോകുന്നതിൽ യുക്തിയില്ലന്നുള്ള ചിന്തയിൽ ഞാൻ ഉറച്ചു നിന്നു.ഞങ്ങൾ ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നും എന്റെ സാധനങ്ങൽ shift ചെയ്യുന്നതിനായി ചെന്ന ദിവസം തൊട്ടടുത്തു താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് എന്നെ കാണാനായി വിളിച്ചു. അവിടെ വെച്ച് ഒരാഗ്രഹം എന്നോട് അറിയിച്ചു നിന്റെ കഴുത്തിൽ എനിക്ക് താലി കെട്ടാനോ സാധിച്ചില്ല അദ്ദേഹത്തിന്റെ കഴുത്തിലുള്ള മാല എനിക്ക് ഇട്ടു തരട്ടേ എന്നായിരുന്നു ആഗ്രഹം, അത് സാധ്യമല്ലന്നും തനിക്ക് അതിനോട് താല്പര്യമില്ലന്നും ഞാൻ അറിയിച്ചു. തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നെയും എന്റെ സുഹൃത്തുക്കളെയും കോൺടാക്ട് ചെയ്യുകയും അദ്ദേഹത്തിന് എന്നോട് അഞ്ചു മിനിറ്റ് സംസാരിക്കണമെന്നും മാനസികമായി ഒട്ടും ഓക്കേ അല്ലെന്നും അറിയിച്ചു, ചെറായി ബീച്ചിൽ വെച്ച് കാണാം എന്നൊരു നിർദ്ദേശവും വെച്ചു.

ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു അവർ തങ്ങൾക്കായി കാത്തു നിന്നത്.മറ്റു പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലന്നുള്ള ഉറപ്പിന്മേലാണ് ഞങ്ങൾ അഞ്ചുപേർ അങ്ങോട്ട് ചെല്ലുന്നതും, അവിടെ ചെന്ന എന്നോട് തനിച്ചു സംസാരിക്കണമെന്ന് ആവിശ്യപകാരം ബീച്ച് ലൂടെ സുഹൃത്തുക്കൾ ഇരിക്കുന്നിടത്തും നിന്നും അല്പം മാറിയിരുന്നു സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടയിൽ എന്നെ തല്ലുകയും പോക്കറ്റിൽ നിന്നും മഞ്ഞചരടിൽ കോർത്ത താലി എടുത്തു കെട്ടാൻ വരുകയും ഞാൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടുകയും ചെയ്തു. ഇതിനിടയിൽ കടലിലേക്ക് ഇറങ്ങാൻ തുടങ്ങിയ അദ്ദേഹത്തെ 4 വർഷം കൂടെയുണ്ടായിരുന്ന അത്രയേറെ ഞാൻ സ്‌നേഹിച്ചിരുന്ന വ്യക്തിയായതുകൊണ്ടും അദ്ദേഹത്തെ തടയാനായി അടുത്തേക്ക് ഓടി ചെന്നു. തനിച്ചു ബലംപ്രയോഗിച്ചു എന്തായാലും താലി കെട്ടാൻ സാധിക്കില്ല എന്നുള്ള ഉറപ്പ് എനിക്കുണ്ടായിരുന്നു.

ഇതുകണ്ട് അദ്ദേഹത്തിന്റെ മൂന്നു ട്രാൻസ്മാൻ സുഹൃത്തുക്കൾ ഓടി എത്തുകയും പിന്നാലെ എന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ അടുത്തേക്ക് ഓടുന്നുമുണ്ടായിരിന്നു. എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എന്റെ കയ്യ്കളിലും കാലിലും പിടിക്കുകയും കെട്ടടാ താലി എന്നു ആക്രോശിക്കുകയും എന്റെ സുഹൃത്തുക്കൾ ഓടി എത്തിയതും ബലപ്രയോഗത്തിലൂടെ എന്റെ കഴുത്തിൽ താലി കെട്ടുകയും ചെയ്തു. പിന്നീട് മാനസികമായും ശരീരകമായും ആകെ തളർന്ന ഞാൻ പോലീസ് വന്നതിന് ശേഷമാണ് അവിടെ നിന്നും തിരിച്ചു പോരുന്നത്. കേസ് ആക്കണ്ടന്നും വെറുതെ വിടണമെന്നും ഞാൻ തന്നെയാണ് അറിയിച്ചത്.ഒരു പ്രഹസന നാടകത്തിന്റെ പിന്നാലെ പോയി കളയാൻ സമയമില്ലാത്തതുകൊണ്ടും അതേല്പിച്ച മാനസിക ആഘാതം അത്ര വലുതായതുകൊണ്ടും ഞാൻ തന്നെയാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലന്നു തങ്ങളുടെ ആവിശ്യം അവിടെ നിന്നും അവരുടെ ഉപദ്രവമില്ലാതെ പോയാൽ മതി എന്നും പോലീസിൽ അറിയിച്ചത്.

ALSO READ

നാല് മക്കളിൽ ഏറ്റവും വെല്ലുവിളി അഹാനയെ നോക്കിയതാണ് ; എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല അവരുടെ വിവാഹം: വിശേഷങ്ങൾ പങ്കു വച്ച് സിന്ധു കൃഷ്ണകുമാർ

സുഹൃത്തുക്കളുടെ കൂടെ പോയ അദ്ദേഹം കരഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാം ലൈവ് വരുകയും ഞങ്ങളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണ്മാനില്ല എന്ന ഒരു വാർത്തയാണ് അറിയാൻ സാധിച്ചത്. ഇത്രയും സാഹസങ്ങൾക്ക് കൂട്ടു നിന്ന സുഹൃത്തുക്കളോട് പോലും യാതൊരു commitment ഉം ഇല്ലാതെ അദ്ദേഹം ആരോടും ഒന്നും പറയാതെ ബീമാ പള്ളിയിൽ പോകുന്നു. രണ്ടു ദിവസം യാതൊരു വിവരവുമില്ല. എന്റെ ഗതികേട് കൊണ്ട് വീണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കോൺടാക്ട് ചെയ്യേണ്ടി വരുന്നു.അവർക്ക് യാതൊരു ടെൻഷനുമില്ലന്നുള്ളത് അവരുടെ സംസാരത്തിൽ നിന്നു തന്നെ ബോധ്യപ്പെട്ടു. എന്റെ പ്രശ്‌നം കൊണ്ടാണ് അദ്ദേഹത്തെ കാണാതാവുന്നത് എന്നുള്ള തരത്തിലേക്ക് അത് വഴി മാറുന്നു. എന്നെ വീണ്ടും ആളുകൾ ബുള്ളയിങ്ങ് ചെയ്യുന്നു.

അദ്ദേഹം സേഫ് ആയി തിരികെ എത്തിയെന്നു അറിയാൻ കഴിഞ്ഞു. നാളിതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ടു മൗനം പാലിച്ചത് അതിന് പറ്റിയ മാനസികാവസ്ഥ അല്ലാത്തതതുകൊണ്ടാണ്.ഞങ്ങൾക്ക് വധഭീഷണിയുണ്ട്. എല്ലാവരോടും ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. റിലേഷൻഷിപ്പിൽ ആവുന്നതും പിരിയുന്നതും എല്ലാം സർവ്വസാധാരണമായി കാണാൻ ശ്രെമിക്കണം. എന്നു പറഞ്ഞാണ് ദയ ഗായത്രി കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.

Advertisement