മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥപറയുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കുടംബവിളക്കിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത ഗണേശ്.
തിങ്കൾ കലമാൻ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടി കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ ഇന്ദ്രജ എന്ന വില്ലത്തി കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇപ്പോഴിതാ അമൃത നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്നെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങളാണ് അമൃത തുറന്ന് പറഞ്ഞത്. ആ കാര്യങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. റിയൽ ലൈഫി താൻ നെഗറ്റീവ് ഷേഡുള്ള ആളല്ലെന്നും താൻ ശരിക്കും ജോളി ടൈപ്പ് ആണെന്ന് തന്നെ അടുത്തറിയാവുന്നവർക്ക് അറിയാമെന്നും നടി പറയുന്നുണ്ട്.
പോസിറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ചിലർ നെഗറ്റീവ് കഥാപാത്രങ്ങളെ ആ ക്ര മി ക്കാനും മടിക്കാറില്ല. എന്നാൽ, ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ട് ആളുകൾ എന്നെ പരസ്യമായി ആക്രമിക്കുകയോ ചീത്തപറയുകയോ പോലുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് താരം വ്യക്തമാക്കുന്നു. അത് മറ്റൊന്നും കൊണ്ടല്ല ഇപ്പോഴത്തെ ആളുകൾക്ക് കഥയും യഥാർത്ഥ്യവും എന്താണെന്ന് അറിയാം. മുൻപ് വളരെ സെൻസിറ്റീവ് ആയിരുന്നു ആളുകൾ ഇപ്പോൾ അതെല്ലാം മാറിയെന്നാണ് അമൃതയുടെ വാക്കുകൾ.
റിയൽ ലൈഫിൽ തനിക്ക് ഇന്ദ്രജ എന്ന കഥാപാത്രവുമായി യാതൊരു ബന്ധവും ഇല്ല. എന്നെ സ്‌നേഹിക്കുന്നവരെ അത് പോലെ തന്നെ തിരിച്ചും സ്‌നേഹിയ്ക്കുന്നതാണ് പതിവ്. എന്നാൽ വെറുപ്പിച്ചാൽ പിന്നെ ചത്താലും ഞാൻ തിരിഞ്ഞു നോക്കില്ല എന്ന പ്രകൃതക്കാരിയാണ് താൻ എന്ന് അമൃത പറയുന്നുണ്ട്. സിനിമയിലും സീരിയലിലും കാണിക്കുന്ന പോലെ കുത്തി തിരിപ്പുകലോ ഈഗോയോ ഒന്നും തനിക്ക് ഇഷ്ടമല്ല എന്നും അമൃത ഗണേശ് പറയുന്നുണ്ട്.
അഭിനയത്തിന് പുറമെ സ്റ്റേജ് ഷോകൾ ചെയ്യാനാണ് കൂടുതൽ താത്പര്യം. ബി എ ഭരതനാട്യം പഠിച്ചതുകൊണ്ട് കോവിഡിന് ശേഷം വീണ്ടും പതുക്കെ സ്റ്റേജ് ഷോകൾ എല്ലാം ഓണായി വരുന്നുണ്ട്. അഭിനയിക്കണം എന്ന് കരുതി എത്തിയതല്ല. അത് സംഭവിച്ചു പോയതാണെന്നും അമൃത ഗണേശ് പറയുന്നു.
അതേസമയം, വീട്ടിൽ പറയാത്ത എന്തെങ്കിലും രഹസ്യം ഉണ്ടോ എന്ന ചോദ്യത്തിന് താൻ വെള്ളമടിയ്ക്കുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല എന്ന് അമൃത പറഞ്ഞു. പക്ഷെ നാട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. പിന്നീടാണ് വീട്ടിൽ അറിഞ്ഞത്.
അത്ര പ്രശ്‌നം ഒന്നും ഉണ്ടായില്ല. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ സിംഗിളാണ് എന്നും ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ട് എന്നും അമൃത പറയുന്നുണ്ട്.