കെട്ടിക്കേറി പോകുന്ന വീട് പോലെയാണ് സിനിമാരംഗം, എപ്പോൾ വേണമെങ്കിലും ഇറക്കി വിടാം; വീണ നായർ പറയുന്നത് ഇങ്ങനെ

147

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വീണ നായർ. സിനിമയിലും, ടെലിവിഷനിലും സജീവമായ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ ചെയ്യുന്നതെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ കൗമുദിക്ക് നല്കിയ അഭിമുഖത്തിൽ വീണ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ടെലിവിഷൻ എനിക്ക് സ്വന്തം വീട് പോലെയാണ്. പക്ഷെ സിനിമ അങ്ങനെ അല്ല. കെട്ടിക്കൊണ്ടുപോയ വീട് പോലെ ആണ്. സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ട് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അയ്യോ ഒരു ട്വിസ്റ്റ് സംഭവിച്ചു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി കളയും.

Advertisements

Also Read
അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ജയസുധ, വരൻ അമേരിക്കക്കാരൻ, അമ്പരന്ന് ആരാധകർ

ടൊവിനോ നായകനായ സിനിമയിൽ ഒരവസരം വന്നിരുന്നു. 15 ദിവസത്തെ ഡേറ്റ് ആണ് ആ സിനിമക്ക് വേണ്ടി ഞാൻ നല്കിയത്. അത് മാത്രമല്ല അതിനിടയിൽ വന്ന എല്ലാ വർക്കുകളും ഞാൻ ഒഴിവാക്കി. ഷൂട്ടിങ്ങ് പറഞ്ഞ ഡേറ്റ് ആയിട്ടും വിളി വരുന്നില്ല. കാര്യം എന്താണെന്ന് അറിയാനായി ഞാൻ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചു. അപ്പോഴാണ് ആ വേഷം മറ്റൊരാൾക്ക് നല്കി എന്നറിയുന്നത്.

അതിന് ശേഷം ഒരിക്കൽ ഞാൻ ആ സിനിമയുടെ പ്രൊഡ്യൂസറെ കണ്ടിരുന്നു. എന്നാലും സാറെന്നെ ആ വേഷത്തിൽ നിന്ന് ഒഴിവാക്കിയല്ലോ എന്ന് തമാശ രൂപേണ പറഞ്ഞു. അദ്ദേഹം തിരിച്ച് എന്നോട് ചോദിച്ചത് 15 ദിവസത്തിന് വേണ്ടി വീണ 5 ലക്ഷം ആവശ്യപ്പെട്ടത് എന്താ എന്നാണ്. അത് കേട്ടതും ഞാൻ ഞെട്ടി. പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞത് കേട്ട് നിർമ്മാതാവും.

Also Read
സിനിമയിൽ ആരും ആരേയും പിടിച്ച് റേപ്പ് ചെയ്യുന്നില്ല എന്ന് സ്വാസിക; സുരക്ഷിതമായ ഇൻഡസ്ട്രിയാണ് സിനിമയെന്നും താരം

ഇത്തരം അനുഭവങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുമുള്ള മോശം അനുഭവവും എനിക്ക് സിനിമയിൽ നിന്ന് ഉണ്ടായിട്ടില്ല. അഭിനയിച്ചതിന് എല്ലാം കൃത്യമായ പ്രതിഫലം എനിക്ക് ലഭിച്ചിട്ടുണ്ട്. ആരോടും എനിക്ക് യാചിക്കേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടി ചേർത്തു

Advertisement