മലയാള സിനിമയിൽ നായകനും സഹനടനും വില്ലനുമൊക്കെയായി തിളങ്ങിയ താരമാണ് കൃഷ്ണകുമാർ. ദൂരദർശനിൽ വാർത്താ അവതാരകനായും അദ്ദേഹം എത്തിയിരുന്നു. സീരിയലിൽ നിന്നും സിനിമയിലേക്കെത്തിയ കൃഷ്ണകുമാർ ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്.
സോഷ്യൽമീഡിയയിലും ആക്ടീവായ അദ്ദേഹം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. കൃഷ്ണകുമാർ മാത്രമല്ല ഭാര്യ സിന്ധു കൃഷ്ണയും മക്കളുമെല്ലാം യൂട്യൂബ് ചാനലുകളിലൂടെയായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വീടിന്റെ പേരിനെക്കുറിച്ചും എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര് നൽകിയതെന്നും പറഞ്ഞുള്ള സിന്ധു കൃഷ്ണയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ALSO READ
അമേരിക്കയിലെ ഒരു ബീച്ചിൽ നിന്ന് അടിപൊളി ഡാൻസുമായി അർച്ചന സുശീലൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഞങ്ങളുടെ വീടിന് സ്ത്രീയെന്നാണ് പേരിട്ടത്. കൃഷ്ണകുമാറാണ് ഈ പേര് സെലക്റ്റ് ചെയ്തത്. 2004 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത പരമ്പരയായിരുന്നു സ്ത്രീ. അതിൽ നിന്നും കിട്ടിയ പ്രതിഫലം ഉപയോഗിച്ചായിരുന്നു വീടിന് സ്ഥലം മേടിച്ചത്. അവിടെ വീട് പണിതപ്പോൾ സ്ത്രീയെന്ന് തന്നെ പേരും നൽകുകയായിരുന്നു. വീടിനുള്ളിലും നിറച്ച് സ്ത്രീകളാണല്ലോ.
ശ്രീ അഥവാ ഐശ്വര്യം എന്നർത്ഥം വരുന്ന തരത്തിലുള്ള പേരുകളൊക്കെയല്ലേ കൊടുക്കേണ്ടത് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഈ പേര് ആർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ഈ വീടിന് ഈ പേര് തന്നെയാണ് ഏറ്റവും അനുയോജ്യമായത് എന്നാണ് തോന്നിയിട്ടുള്ളത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിന്ധു കൃഷ്ണ വീടിന്റെ പേര് പിന്നിലെ കഥയെക്കുറിച്ച് പറഞ്ഞത്.
അധികമാരും കേട്ടിട്ടില്ലാത്ത പേരുകൾ വേണമെന്നുണ്ടായിരുന്നു. പെൺകുട്ടികളെയായിരുന്നു കൂടുതലിഷ്ടം. അതിനാൽ അവരുടെ പേരുകൾ നോക്കി വെച്ചിരുന്നു. ഇഞ്ചക്ഷൻ കണ്ടാൽ മയങ്ങി വീഴുന്ന ഞാനെങ്ങനെയാണ് നാല് പേരെ പ്രസവിച്ചതെന്ന് എനിക്കറിയില്ല. ഇപ്പോഴും അതോർക്കുമ്പോൾ പേടിയാണ്. എവിടെ നിന്നോ ഒരു ധൈര്യം കിട്ടുകയായിരുന്നുവെന്നും സിന്ധു കൃഷ്ണ മുൻപ് പറഞ്ഞത്.
മക്കൾക്കൊപ്പമായാണ് ഞങ്ങളിലെ അച്ഛനും അമ്മയും വളർന്നത്. എങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വിദ്യാഭ്യാസവും ജോലിയുമൊക്കെയായിക്കഴിഞ്ഞ് അവർ ആവശ്യപ്പെട്ടാൽ അവരുടെ വിവാഹം നടത്തിക്കൊടുക്കും.
ALSO READ
വിവാഹമാണ് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നുള്ള ധാരണകളൊന്നും ഞങ്ങൾക്കില്ലെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കിയിരുന്നു.