മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.
സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയിരിക്കുകയാണ് നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.
സോഷ്യൽ മീഡിയ റീൽസുകളിലൂടെയും വേ്‌ളാഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാർട്ടിൻ ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലിൽ എത്തിയിരിക്കുന്നത്. പിന്നീട് മഞ്ജുഷ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ മാർട്ടിൻ പറയുന്നു. വീഡിയോയിൽ കാണുന്ന തടി പോലും താനില്ലെന്നും ആ കോംപ്ലക്സ് കാരണം ഷൂട്ടിന് പോലും പോവാറില്ലെന്നുമൊക്കെയാണ് മഞ്ജുഷ വെളിപ്പെടുത്തിയിരുന്നത്. മഞ്ജുഷ സോഷ്യൽമീഡിയ താരമായതിനാൽ തന്നെ താരത്തിന്റെ വിശേഷങ്ങൾക്കായി കാതോർത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി നിൽക്കുമ്പോൾ തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞതും വൈറലാവുകയാണ്.
ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ഒക്കെയാണ് മഞ്ജുഷ കൂടുതൽ ശ്രദ്ധേയയായത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സാണ് മഞ്ജുഷയ്ക്ക് യൂട്യൂബിലുള്ളത്. യൂട്യൂബ് വരുമാനം എന്നും രാവിലെ എടുത്ത് നോക്കാറുണ്ട്. അതിലെ ഡോളറൊക്കെ കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് തോന്നാറുള്ളതെന്ന് താരം പറയുന്നു.
അതേസമയം, തനിക്ക് സോഷ്യൽ മീഡിയയിൽ ചിലർ വളരെ സീരിയസായി പ്രൊപ്പോസൽസുമായി വരും. പലരും എന്റെ പപ്പയെ ഒക്കെ വിളിച്ചാണ് ഇക്കാര്യം പറയുന്നത്. എന്നോട് ആരും അങ്ങനെ ഇക്കാര്യം പറയാറുപോലും ഇല്ല. കാരണം ഞാൻ നേരത്തേയും പറഞ്ഞിട്ടുള്ളതാണ് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന ആളെ മാത്രമേ എനിക്കും ഇഷ്ടപ്പെടൂ എന്ന്. എനിക്ക് തിരഞ്ഞെടുക്കാനുള്ള കഴിവില്ലെന്നാണ് മഞ്ജുഷ ചിരിച്ചുകൊണ്ട് പറയുന്നത്. ഞാൻ കണ്ട് പിടിക്കുന്നത് ശരിയായ ആളിനെയായിരിക്കില്ല. അവരാണല്ലോ നമ്മളെ വളർത്തി വലുതാക്കിയത്. പ്രായമായി എന്നു കരുതി പക്വത വരണമെന്നില്ലല്ലോ. എന്നോട് വന്ന് പ്രപ്പോസ് ചെയ്യുന്നവർ തന്നെ വീട്ടുകാരോട് നേരിട്ട് സംസാരിക്കാറുണ്ട്.
താൻ പ്രണിച്ച് വിവാഹം ചെയ്താൽ വീട്ടുകാർക്ക് എതിർപ്പുണ്ടാകില്ലെന്നും എന്നാൽ വീട്ടുകാർ പറയുന്നയാളെ മാതര്‌മെ വിവാഹം കഴിക്കൂ എന്നുമാണ് മഞ്ജുഷ പറയുന്നത്. വീട്ടിൽ പപ്പയും അമ്മയും പ്രണയിച്ച് വിവഹം ചെയ്തവരാണ്. പ്രണയ വിവാഹങ്ങളോട് അവർക്ക് അങ്ങനെ എതിർപ്പൊന്നും ഇല്ല. എന്നോട് കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ പറഞ്ഞിട്ടുണ്ട്, ഇഷ്ടപ്പെടുന്ന ആളുകളുണ്ടോന്ന് നോക്കണം. സീനിയർ അഡ്വക്കറ്റ്് ഒക്കെയുണ്ടേൽ നോക്കിക്കോ.
അങ്ങനെയാണേൽ ഭാവി സേഫ് ആകും എന്ന്. എൽ.എൽ.ബി. വെറുതെ പോയി എൻട്രൻസ് എഴുതി കിട്ടിയതാണ്. പ്ലസ് ടു കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്ത് എന്റെ കൂട്ടുകാരുടെയൊപ്പം വെറുതെപോയി എഴുതിയതാ. അപ്പൊ അതങ്ങ് കിട്ടി. അങ്ങനെയാണ് പോയത്. ഞാൻ ഒരു 26, 27 വയസ്സൊക്ക കഴിയുമ്പോൾ കല്യാണം കഴിക്കാം എന്നാണ് വിചാരിക്കുന്നതെന്നും മഞ്ജുഷ പറയുന്നു.