അമല്‍ നീരദും ഫഹദ് ഫാസിലും സൂപ്പര്‍ഹിറ്റ് ചിത്രമായ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രതീക്ഷോടെയാണ് ഇരുവരുടെയും ആരാധകര്‍ കേട്ടത്.
‘അമല്‍ നീരദ് സ്റ്റൈല്‍ ആക്ഷന്‍ സിനിമ’യെന്ന പ്രതീക്ഷകള്‍ക്ക് വിരുദ്ധമായില്ല വരത്തന്‍. ചിത്രം തിയ്യേറ്ററുകളിലും മികച്ച വിജയമാണ് നേടിയത്. ചിത്രം ഇത് വരെ 22 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ഇത് വരെ നേടിയത്.
2018ല്‍ ഇരുപത് കോടി രൂപ നേടിയ ആറാമത്തെ മലയാള ചിത്രമാണ് വരത്തന്‍. ആദി, സുഡാനി ഫ്രം നൈജീരിയ, അബ്രഹാമിന്റെ സന്തതികള്‍, കൂടെ, തീവണ്ടി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഐശ്വര്യ ലക്ഷ്മി ഫഹദിനോടൊപ്പം മുഖ്യവേഷത്തിലെത്തുന്ന ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 18 കോടി രൂപയാണ്.
നാല് കോടി രൂപയാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്. ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം ആകെ 17.5 കോടിയാണ് നേടിയത്.
കൊച്ചിയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് വരത്തന്‍ 14 ദിവസം കൊണ്ട് നേടിയത് 1 കോടിരൂപയാണ്. ഇത്ര പെട്ടെന്ന് ഒരു കോടി രൂപ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് കളക്ഷന്‍ നേടുന്ന 2018ലെ ആദ്യ ചിത്രമാണ് വരത്തന്‍. ആദി, തീവണ്ടി, അവഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡാണ് വരത്തന്‍ തകര്‍ത്തത്.
ബാംഗ്ലൂരിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. 12 ദിവസം കൊണ്ട് 1.06 കോടി രൂപയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ബാംഗ്ലൂരിലെ സ്‌ക്രീനുകളില്‍ നിന്ന് ഏറ്റവുമധികം ഗ്രോസ് കളക്ഷന്‍ നേടിയതും വരത്തനാണ്. പൃഥ്വിരാജ് ചിത്രം കൂടെയുടെ 92 ലക്ഷം എന്ന കളക്ഷന്‍ റെക്കോര്‍ഡാണ് വരത്തന്‍ തകര്‍ത്തത്.
ദുബായിലും വാഗമണ്ണിലുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മാണം ചെയ്യുന്ന ചിത്രമാണ് വരത്തന്‍. അമല്‍ നീരദിന്റെ എഎന്‍പി പ്രൊഡക്ഷന്‍സിനോടൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സുഹാസ് ,ഷര്‍ഫുവാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം ലിറ്റില്‍ സ്വംപ്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് ഈണം നല്‍കുന്നത്. വിവേഹ് ഹര്‍ഷന്‍ എഡിറ്റിങ്ങ്.