സിനിമയിൽ അഭിനയിക്കാൻ കിടക്ക പങ്കിടണമെന്ന് എന്നോടും ആവശ്യപ്പെട്ടിട്ടുണ്ട്; അച്ഛൻ നടനാണെന്ന് എന്നതൊന്നും അവർക്ക് പ്രശ്‌നമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

646

തമിഴിലെ പ്രശസ്ത താരമാണ് വരലക്ഷ്മി. നടൻ ശരത് കുമാറിന്റെ മകൾ കൂടിയായ വരലക്ഷ്മി സിനിമയിൽ അഭിനയിക്കുന്നതിനോട് ആദ്യം നടന് താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ പിന്നീട് താരം മകളുടെ ഇഷ്ടത്തിനൊപ്പം നില്ക്കുകയായിരുന്നു. ഇപ്പോഴിതാ താരം നല്കിയ ഒരഭിമുഖമാണ് വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമാ ലോകത്ത് താനടക്കമുള്ളമുള്ളവരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്ന ഒരു സമ്പ്രദായമുണ്ട്. ഇത് മൂലം പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. ഇത് മൂലം ഞാൻ വളർന്ന് വന്നത് വളരെ പതുക്കയാണ്. സിനിമയിലെ നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നിവരുമായി എന്റെ തത്വങ്ങളൊക്കെ ലംഘിച്ച് കിടക്ക പങ്കിട്ടാൽ ലഭിക്കുന്നത് സിനിമയിൽ നല്ല വേഷമാണ്. അങ്ങനെ ലഭിക്കുന്ന ഒരവസരവും എനിക്ക് വേണ്ട എന്നാണ് ഞാൻ അവരോട് പറഞ്ഞത്.

Advertisements

Also Read
വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പെടുത്തിട്ടുണ്ട്; ഗോസിപ്പുകളോട് പ്രതികരിച്ച് ഹാൻസിക

അതേസമയം വരലക്ഷ്മിയുടെ തുറന്ന് പറച്ചിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരൊക്കെയാണ് ഇങ്ങനെയുള്ള ആവശ്യവുമായി വന്നതെന്ന് വെളിപ്പെടുത്തണമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താരം ഇത്‌വരെ ആളുകൾ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ കിടക്ക പങ്കിടണമെന്ന സമ്പ്രദായം ഉണ്ടെന്ന് പല നടിമാരും ഇതിന് മുമ്പും അറിയപ്പെട്ടിരുന്നു.

പക്ഷെ താരങ്ങളുടെ മക്കളായ സെലിബ്രിറ്റികൾക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറില്ലെന്നും, അവർ സിനിമാ മേഖലയിൽ വളരെ സുരക്ഷിതരാണെന്നുമാണ് പലരും കരുതിയിരുന്നത്. സത്യത്തിൽ അങ്ങനെ അല്ല എന്ന് പറഞ്ഞിരിക്കുകയാണ് വരലക്ഷ്മി ഇപ്പോൾ. സെലിബ്രിറ്റിയുടെ മകൾ എന്നത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വരലക്ഷ്മിക്ക് സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. പക്ഷെ അവിടെ നിലനില്പ്പ് സ്വന്തം കഴിവ്‌കൊണ്ട് മാത്രമാണെന്നായിരുന്നു നടി പറഞ്ഞത്.

Also Read
മക്കളാണ് സ്‌പോൺസർമാർ; എന്നെ വിളിക്കുന്നവരൊടൊക്കെ ഞാൻ പറയുന്നത് അതാണ്; പൊന്നമ്മ ബാബുവിന് പറയാനുള്ളത് ഇങ്ങനെ

തമിഴിലും, മലയാളത്തിലും പുറമേ തെലുങ്കിലും നടി അഭിനയിക്കുന്നുണ്ട്. ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

Advertisement