എന്റെ മൗനം മുതലെടുക്കുന്നത് കാണുന്നുണ്ട്, വിഡ്ഢികളുടെ മുന്നില്‍ മിണ്ടാതിരിക്കുന്നതാണ് ക്ലാസ്, ഒന്നിച്ചുള്ള ചിത്രങ്ങള്‍ ജിഷിന്‍ പങ്കുവെച്ചതിന് പിന്നാലെ വൈറലായി വരദയുടെ പുതിയ പോസ്റ്റ്

151

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

Advertisements

ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവര്‍ പ്രണയത്തില്‍ ആയതും പിന്നീട് വിവാഹിതര്‍ ആയതും. അതേ സമയം ഇവര്‍ വിവാഹ മോചിതരായി എന്ന പേരില്‍ അടുത്ത കാലത്തായി ഇരുവരും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Also Read: എന്താണെന്ന് പോലുമറിയാതെ ഒമ്പതാമത്തെ വയസ്സില്‍ ഒരാളെ ഞാനുമായി സെക്‌സ് ചെയ്യാന്‍ അനുവദിച്ചു, അമ്മ അറിയുമോ എന്നായിരുന്നു അന്ന് ഞാന്‍ ഭയന്നത്, തുറന്നുപറഞ്ഞ് കല്‍ക്കി

ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമില്ലെങ്കിലും ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍ പിന്നീടും വന്നിരുന്നത്. തനിക്ക് ഇത്തരം വാര്‍ത്തകളിലൊന്നും പ്രതികരിക്കാന്‍ വയ്യെന്നായിരുന്നു വരദ മറുപടിയായി പറഞ്ഞിരുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം വരദയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ജിഷിന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആത്മ എന്ന മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനാമീറ്റിങ്ങിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ഈ ഫോട്ടോയില്‍ രണ്ടുപേരും പുഞ്ചിരിച്ച് വളരെ സന്തോഷത്തോടെയായിരുന്നു ഉണ്ടായിരുന്നത്.

Also Read: ഇതെന്താ ട്രിപ്പിന് പോകുവാണോ, പ്രസവത്തിന് പോകുംമുമ്പുള്ള ഹോസ്പിറ്റല്‍ ബാഗ് കണ്ട് പലരും ചോദിച്ചു, ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും, ലിന്റു റോണി പറയുന്നു

ചിത്രത്തിനൊപ്പം ജിഷിന്‍ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കാത്ത ഉത്തരങ്ങള്‍ ലഭിക്കുന്നത് കൊണ്ടാവാം ചോദ്യങ്ങള്‍ അവശേഷിക്കാന്‍ കാരണം എന്നായിരുന്നു ജിഷിന്‍ കുറിച്ചത്. സുഖം അല്ലെന്ന് അറിയാമെങ്കിലും സുഖമല്ലേ എന്ന് പലരും ചോദിക്കുന്നില്ലേയെന്നും ജിഷിന്‍ പറയുന്നു.

അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി അതെ സുഖമാണ് എന്ന് നമ്മള്‍ പറയുമെന്നും ചില ചോദ്യങ്ങളും ഉത്തരങ്ങളും അങ്ങനെയാണെന്നും ജിഷിന്‍ കുറിച്ചു. അതേസമയം ആത്മ മീറ്റിങ്ങിന്റെ ചിത്രങ്ങള്‍ വരദയും പങ്കുവെച്ചിരുന്നുവെങ്കിലും ജിഷിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നില്ല.

ഇതിന് പകരം മറ്റൊരു പോസ്റ്റായിരുന്നു വരദ പങ്കിട്ടത്. നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും വിഡ്ഢികളുടെ മുന്നില്‍ മിണ്ടാതിരിക്കുന്നതാണ് ക്ലാസ് എന്നായിരുന്നു വരദ പങ്കുവെച്ചത്. തന്റെ മൗനം മുതലെടുക്കുന്നത് കാണുന്നുണ്ടെന്നും എന്നാലും കുഴപ്പമില്ലെന്നും തന്റെ ടോളറന്‍സ് ലെവല്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും വരദയുടെ പോസ്റ്റില്‍ പറയുന്നു.

കൂടാതെ നാടകം തനിക്ക് ഇഷ്ടമല്ലെന്നും ആ കാരണത്താലാണ് നിശബ്ദയാവുന്നെതെന്നും സ്റ്റോറിയിലും കുറിച്ചിരുന്നു. ഈ പോസ്റ്റുകള്‍ കണ്ട് ജിഷിനെ ഉദ്ദേശിച്ചാണ് വരദ ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement