എനിക്ക് ഒരാളുടെയും ഫേവറയിറ്റ് പേഴ്സൺ ആവാൻ കഴിയുകയില്ല, എനിക്ക് തോന്നുന്നത് മുഖത്ത് നോക്കി സംസാരിക്കും; എനിക്കെതിരെ പരാതികൾ പോയിട്ടുണ്ട്; വരദക്ക് പറയാനുള്ളത് ഇങ്ങനെ

408

സിനിമകളിലൂടെ വന്ന് സീരിയലിൽ മിന്നും താരമായി മാറിയ നടിയാണ് വരദ. വാസ്തവം എന്ന സിനിമയിലൂടെയായിരുന്നു വരദയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള വരവ്്. തുടർന്ന് വിരലില്ലെണ്ണാവുന്ന നിരവധി സിനിമകളിൽ താരം വേഷമിട്ടു. പിന്നീട് വരദയെ കാണുന്നത് സ്‌നേഹക്കൂട് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലാണ്. പക്ഷേ കരിയറിൽ വഴിത്തിരിവായത് അമല എന്ന സീരിയലിലായിരുന്നു. ഇപ്പോഴിതാ സിനിമാ സീരിയൽ ഇൻഡസ്ട്രിയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. മെൽസ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

മറ്റുള്ള സ്ഥലങ്ങളെ പോലെ തന്നെ പൊളിറ്റിക്‌സുകൾ ഉള്ള ഇടമാണ് സീരിയലും. എനിക്ക് ഒരാളുടെയും ഫേവറയിറ്റ് പേഴ്‌സൺ ആവാൻ കഴിയുകയില്ല. എനിക്ക് തോന്നുന്നത് മുഖത്ത് നോക്കി സംസാരിക്കും. എനിക്കെതിരെ വരദ അങ്ങനെയാണ്, ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞ് പരാതികൾ വരാറുണ്ട്. എത്തിക്‌സ് എന്നു പറയുന്ന സംഭവമേ ഇവർക്കില്ല. ഒരു പക്ഷേ തുറന്ന് കാര്യങ്ങൾ സംസാരിക്കുന്നത് കൊണ്ടാവാം അഹങ്കാരി എന്നൊരു പേര് എനിക്കുണ്ട്. ഞാൻ അങ്ങോട്ട് കേറി് സംസാരിക്കുന്ന ആളല്ല. എനിക്ക് വന്ന അവസരങ്ങൾ എന്നിൽ നിന്ന് നഷ്്ടമായി മറ്റ് പലർക്കും ലഭിച്ചിട്ടുണ്ട്.

Advertisements

Also Read
ആദ്യം ദിവസം തന്നെ അയാൾ ചെയ്തത് ഇങ്ങനെ, ഒന്നും നോക്കിയില്ല കരണക്കുറ്റിക്ക് ഒന്നങ്ങ് പൊട്ടിച്ചു, തെന്നിന്ത്യൻ സൂപ്പർതാരത്തെ ത ല്ലി യ ത് വെളിപ്പെടുത്തി രാധിക ആപ്‌തെ

എനിക്ക് വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കൾ മാത്രമേ ഉള്ളു. സിനിമാരംഗത്ത് നിന്ന് എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സീരിയലിൽ നിന്നും അങ്ങനൊരു അനുഭവമില്ല. പലരും മോശമായി ചോദിക്കുമ്പോൾ ആദ്യം കരയുകയായിരുന്നു പതിവ്. മമ്മിയുടെ കൈയിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോൾ ഇതൊക്കെയായിരിക്കും. നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണമെന്നൊക്കെ രീതിയിലായിരിക്കും ചോദ്യം വരിക, അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെയാണ് പറയാറ്.

ഇതെന്താണ് ഇങ്ങനെ എന്ന് എനിക്ക് ആദ്യമൊന്നും അറിയില്ലായിരുന്നു. നന്നായി അഭിനയിക്കാമെന്ന് പറഞ്ഞാലും അവർ അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടും. അവർ കുറച്ചൊക്കെ കാര്യങ്ങൾ തുറന്ന് പറയും. അത് കേൾക്കുമ്പോൾ തന്നെ കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.

Also Read
എന്തിനാണ് ഇങ്ങനെ ഷക്കീല സിനിമകളിൽ ഓടി നടന്ന് അഭിനയിച്ചതെന്ന് അവതാരക: കനകലത കൊടുത്ത മറുപടി കേട്ടോ, സങ്കടം വരും

എറണാംകുളത്ത് വർക്കിന് വേണ്ടി വരുമ്പോൾ ഞാൻ വാടകയ്ക്ക് ആണ് നില്ക്കാറ്. അതുകൊണ്ട് തന്നെ അവിടെ സ്വന്തമായി ഒരു വീട് വേണം എന്നതായിരുന്നു എന്റെ ആഗ്രഹം. ഇവിടെ കോടികളുടെ ഫ്‌ളാറ്റ് ഒന്നുമല്ല ഞാൻ വാങ്ങിച്ചിരിക്കുന്നത്. ഒരു ബഡ്ജറ്റ്് ഫ്രണ്ട്‌ലി ഫ്‌ലാറ്റാണ്. മറ്റുള്ളവർ കരുതുന്നത് പോലെ എനിക്ക് കോടിക്കണക്കിന് രൂപയൊന്നും എനിക്ക് കിട്ടുന്നില്ല. സീരിയലിൽ നിന്നും അത്ര കിട്ടുന്നു എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ കരുതുന്നത് എന്നും വരദ പറഞ്ഞു.

Advertisement