മാസവരുമാനം ലക്ഷങ്ങളാണ്, മക്കളെ അഴിച്ചുവിടുകയാണോ എന്ന് പലരും വീട്ടിൽ ചോദിച്ചിട്ടുണ്ട്; പണത്തിന് സന്തോഷം വാങ്ങിക്കാൻ കഴിയുമെന്നാണ് മറുപടി പറയാനുള്ളത്; മനസ് തുറന്ന് നജ

368

ബിയോണ്ട് സിസ്റ്റേഴ്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ പ്രശസ്തയായ നജ ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഇരുപതാമത്തെ വയസിൽ യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന നജ ഫെബിൻ യുവാക്കൾക്ക് മാതൃകയുമാണ്. എന്നാൽ തന്റെ വിജയത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്ന് പറയുകയാണ് നജ.

പ്രതിസന്ധികളാണ് മനുഷ്യനെ കരുത്തുറ്റവനാക്കുന്നതെന്ന് പറയുന്നത് തന്റെ കാര്യത്തിൽ ശരിയാണെന്ന് പറയുകയാണ് താരം. മലപ്പുറം തിരുർ സ്വദേശിനിയായ നജ ജീവിതത്തിൽ പിന്നിടേണ്ടിവന്ന ഓരോ ദുരനുഭവങ്ങളേയും ചിരിച്ചുകൊണ് നേരിട്ട വ്യക്തിയാണ്. ഒരുപാട് പേർക്ക് മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ് ഈ പെൺകുട്ടി പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ജോഷ് ടോക്കിലൂടെ നജ മനസ് തുറക്കുകയാണ്.

Advertisements

തന്റെ പഠനം ലോക്ക്ഡൗൺ കാലത്ത് മുടങ്ങിയതും പിന്നീട് ഇരുപതാമത്തെ വയസിൽ പ്ലസ്ടു പഠനം നടത്തുന്നതിനെ കുറിച്ചും പറയുകയാണ് ഈ പെൺകുട്ടി. കേരളത്തിലും ദുബായിയിലുമായി പലപ്പോഴായാണ് പഠനം പൂർത്തിയായത്. ഒരു പത്താം ക്ലാസ് വരെ പഠനവും ജീവിതവും വളരെ സുഗമമായിരുന്നു. അതുവരെ യാതൊരു കഷ്ടപ്പാടും അറിഞ്ഞിട്ടില്ലെന്നും നജ പറയുന്നു.

Also Read
അഭിനയിച്ചത് തുടങ്ങിയതേ ശ രീ രം മുഴുവൻ പ്രദർശിപ്പിച്ച് ആണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്ന എല്ലാവരും സെ ക് സി എന്നാണ് വിളിച്ചിരുന്നത്: റിയാ സെൻ

പിന്നീട് തന്റെ പത്താം ക്ലാസ് പരീക്ഷയോട് അടുക്കുന്ന സമയത്താണ് ജീവിതം എന്താണ് സങ്കടം എന്നൊക്കെ പഠിച്ച് തുടങ്ങിയത്. വീട്ടിൽ ഉപ്പയ്ക്ക് ബിസിനസൊക്കെയാണ്. പെട്ടെന്ന് ബിസിനസിൽ വല്ലാത്തൊരു സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. എന്റെ പത്താം ക്ലാസ് ഫൈനൽ എക്സാം അടുക്കുന്ന സമയത്താണത്. ആ സമയത്താണ് ഞങ്ങൾ തിരിച്ച് നാട്ടിലേക്കെത്തി. അന്ന് ഉമ്മ ഇളയ അനിയനെ ഗർഭിണിയാണ്. ആ പത്ത് മാസവും എന്റെ ഉമ്മ കരയുകയായിരുന്നു.

ഉപ്പയുടെ ബിസിനസ് തകർന്നതോടെ അദ്ദേഹവും വല്ലാത്ത അവസ്ഥയിലായി. ആരും ആരും തമ്മിലൊന്നും മിണ്ടാറുപോലുമില്ലാതെയായി. എങ്കിലും ഉപ്പയുടെ മുഖത്ത് ആ ചിരി നിലനിന്നിരുന്നു. വാപ്പ എപ്പോഴും ചിരിയ്ക്കുന്ന ആളായിരുന്നു. എന്ത് പ്രശ്നം വന്നാലും ഒരു അതിനെയെല്ലാം അതിജീവിക്കാനുള്ള ഊർജ്ജം ഉപ്പയുടെ ചിരിയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് 16 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. ആ സമയത്ത് കുട്ടികളൊക്കെ പഠിക്കുന്നതോർത്ത് ടെൻഷനടിക്കുമ്പോൾ ഞാൻ ഉപ്പ കള്ളനാണെന്ന് പലരും പറയുന്നത് കേട്ട് കരയുകയായിരുന്നു.

Also Read
മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കാൻ ആ പ്രമുഖ നടൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

അന്ന് കേട്ട വാക്കുകൾ ഇപ്പോഴും എനിക്ക് കേൾക്കാം. അന്ന് കരഞ്ഞുകൊണ്ടാണ് ഞാൻ പഠിച്ചത്. പക്ഷേ ഞാൻ പഠിച്ചു. അതെന്റെ അധ്യാപകരാണ് കാരണം. അവർ തന്ന പിന്തുണയോടെയാണ് പരീക്ഷ എഴുതിയതെന്നും നജ വെളിപ്പെടുത്തുന്നു. ഇങ്ങനെ വളർന്നതുകൊണ്ടാകാം സ്വന്തം കാലിൽ നിൽക്കണം എന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ലോക്ഡൗൺ ആയി.

എങ്കിലും, ആളുകൾ പുറത്ത് നിന്ന് നോക്കുമ്പോൾ നിങ്ങൾക്കെന്തിന്റെ കുഴപ്പമാണ് എന്നൊക്കെ തോന്നും. പക്ഷേ പുറത്ത് നിന്ന് നോക്കുന്നതുപോലെയല്ലായിരുന്നു കാര്യങ്ങൾ. ആ സമയത്താണ് ഞാനും എന്റെ അനുജത്തിയുംകൂടി യൂട്യൂബ് ചെയ്യുന്നത്.

അതിനും നല്ലത് പറയുന്നത് പോലെ വളരെ മോശം പറയാനും ആളുകളുണ്ടായിരുന്നു. മക്കളെ ഇങ്ങനെ അഴിച്ചുവിടുകയാണോ എന്നൊക്കെ എന്റെ വാപ്പയോട് ചോദിച്ചവരുണ്ടായിരുന്നു. എന്നാൽ അതൊന്നും ഞങ്ങളെ ബാധിച്ചിട്ടില്ല. വാപ്പതന്നെ അതിനൊക്കെ മറുപടി കൊടുക്കുമായിരുന്നുവെന്നും നജ വെളിപ്പെടുത്തുന്നു.

Also Read
നടി അഭിനയയുമായി പ്രണയത്തില്‍, വിവാഹം ഉടന്‍ എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് വിശാല്‍

ആളുകളുടെ ഇത്തരം സംസാരങ്ങളൊക്കെ നേരിട്ട് നമ്മുടെ അടുത്തേയ്ക്കെത്താൻ തുടങ്ങിയെങ്കിലും അതൊന്നും നമ്മളെ ബാധിച്ചില്ല. കാരണം നമ്മളെന്ത് ചെയ്താലും അതിനെതിരെ മോശം പറയാൻ എപ്പോഴും ആളുകളുണ്ടാകും. പക്ഷേ അതിനെ വകവെയ്ക്കേണ്ടതില്ല. കാരണം നമ്മുടെ സന്തോഷമാണ് ഏറ്റവും വലുത്. ചെയ്യുന്നത് ശരിയാണെന്ന ബോധ്യം നമുക്ക് മാത്രം മതി.

ഇപ്പോൾ ഞങ്ങളുടെ ചാനലിന് ഒരു ലക്ഷത്തിന് മുകളിൽ സബ്സ്‌ക്രൈബേർസ് ഉണ്ട്. വരുമാനം കിട്ടിത്തുടങ്ങി. നല്ല രീതിയിൽ തന്നെ സമ്പാദിക്കുന്നുമുണ്ട്. ഇന്നെനിക്ക് മാസം ഒരു ലക്ഷം അതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. ഇനി ജീവിതത്തിൽ തകർന്ന് പോകില്ല. എന്ത് പ്രതിസന്ധി വന്നാലും അതിനെ അതിജീവിക്കാൻ എനിക്ക് സാധിക്കുമെന്നും താരം പറയുന്നു.

പലപ്പോഴും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. മണി കാണ്ട് ബൈ ഹാപ്പിനസ് എന്ന്. പക്ഷേ ഞാൻ പറയും മണി ക്യാൻ ബൈ ലിറ്റിൽ ഹാപ്പിനസ്. കാരണം എന്റെ അനുഭവം അതാണ്. പണത്തിന് നമ്മുടെ പല സന്തോഷങ്ങളേയും വിലയ്ക്ക് വാങ്ങാൻ കഴിയും. ഞാൻ ഇപ്പോൾ ഇവിടെ വന്ന് നിൽക്കാനും ഇങ്ങനെ എത്താനും കാരണം എന്റെ കുടുംബമാണ്. ഉപ്പയും ഉമ്മയും. അവരെനിക്ക് തന്ന സ്വാതന്ത്ര്യമാണ് ഇതിനൊക്കെ കാരണമെന്നും നജ പറഞ്ഞു.

Advertisement