തയ്യൽ അറിയാമെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല; നൈറ്റ് ഡ്രസ് തയ്ച്ച് കൊടുത്ത് വാണിയെ ഞെട്ടിച്ചെന്ന് ബാബുരാജ്; തയ്യൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ എല്ലാം ചെയ്യുമെന്ന് താരം

225

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബുരാജ്. ആക്ഷന്‍ ഹീറോയിന്‍ വാണി വിശ്വനാഥിനെ വിവാഹം കഴിച്ച വില്ലന്‍ ബാബുരാജ് എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രശസ്തനായതുകൊണ്ടാണ് താരത്തിനെ അത്തര്തില്‍ വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ സിനിമയില്‍ വില്ലനായി മാത്രമല്ല, അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സാന്ദ്ര തോമസ് നിര്‍മാണത്തിലേക്ക് തിരികെ വരുന്ന ചിത്രം കൂടിയാണിത്.

Advertisements

ഇപ്പോഴിതാ ഭാര്യ വാണി വിശ്വനാഥിനെ അമ്പരപ്പിച്ചതിനെ കുറിച്ചൊക്കെ സംസാരിക്കുകയാണ് ബാബുരാജ്. വീട്ടിൽ പാചകം, തയ്യൽ, പ്ലംബിംഗ് അങ്ങനെയുള്ള കാര്യങ്ങളെല്ലാം ഞാൻ ചെയ്യാറുണ്ട്. ഇലക്ട്രീഷ്യനെ വിളിക്കാതെ തന്നെ വീട്ടിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാറുണ്ട്.

ALSO READ- ‘മമ്മൂക്കയുടെ സഹായത്തിൽ സൗജന്യമായി വലിയ ചെലവ് വരുന്ന ഹാർട്ട് ഓപ്പറേഷൻ നടത്തി’; ഈ നന്മ തുറന്ന് പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന് നടൻ മനോജ്

പണ്ട് അമ്മ തയ്യൽ പഠിച്ച് വീട്ടിൽ തയ്യൽ മെഷീൻ മേടിച്ചപ്പോൾ അതിൽ താനും പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ബെൽബോട്ടം പരീക്ഷണങ്ങളൊക്കെ നടത്തുമായിരുന്നു. തയ്യലൊക്കെ അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണെന്നും ബാബുരാജ് പറയുന്നു.

വാണിക്കാ താൻ ഒരു നൈറ്റി തയ്ച്ച് കൊടുത്തിരുന്നു. ഞാൻ തയ്ക്കുമെന്ന് പറഞ്ഞിട്ട് അവൾ വിശ്വസിക്കുന്നില്ല. ഒരു ബെഡ് ഷീറ്റെടുത്ത് കട്ട് ചെയ്ത് നൈറ്റ് ഡ്രസ് തയ്ച്ച് കൊടുത്തു.

ALSO READ- സോഷ്യൽമീഡിയയിൽ നിന്നും രാഹുലിന്റെ ചിത്രങ്ങൾ നീക്കി അസിൻ; മാതാപിതാക്കൾക്കൊപ്പം താമസമാക്കി; അസിൻ വിവാഹ മോചനത്തിലേക്കോ?

തനിക്ക് പണ്ടുതൊട്ടേ വണ്ടികളോട് എനിക്ക് പ്രത്യേകമായൊരു ക്രേസുണ്ട്. വാണിയോട് പറയാതെ പുതിയ വണ്ടി എടുക്കും. കാണിക്കുമ്പോഴേ താൻ വാങ്ങിയതാണെന്ന് അവൾക്ക് ആദ്യം തന്നെ മനസിലാവും. ഇം എം ഐ കാര്യങ്ങളെല്ലാം വാണിയാണ് നോക്കുന്നത്. പൈസയൊക്കെ താൻ കൊടുക്കും. ഡേറ്റൊക്കെ ഓർത്ത് കൃത്യമായി അടക്കുന്നത് വാണിയാണെന്നും ബാബുരാജ് പറഞ്ഞു.

അതേസമയം, ഇന്നും വാണിക്ക് അടി, ഇടി സിനിമകളാണ് ഇഷ്ടം. ആക്ഷൻ ചിത്രങ്ങളോടാണ് കൂടുതൽ താൽപര്യം. ഈയടുത്ത് ഒരു തെലുങ്ക് സിനിമ ചെയ്തിരിക്കുകയാണ്. വാണിയോട് ഒരുപാട് പേർ വന്ന് കഥ പറഞ്ഞിരുന്നു. കഥയൊക്കെ കേൾക്കും. മലയാളത്തിൽ ട്രെൻഡ് മാറി നിൽക്കുകയാണല്ലോ, അതുകൊണ്ടാണ് തിരിച്ച് വരാത്തതെന്നും ബാബു രാജ് പ്രതികരിച്ചു. അതേസമയം, എന്നാണ് വാണി തിരിച്ചുവരുന്നതെന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. മികച്ച അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് മുൻപ് വാണി വ്യക്തമാക്കിയിരുന്നു.

Advertisement