മൂന്ന് വിവാഹം, മൂന്നും കലാശിച്ചത് വിവാഹമോചനത്തിൽ. പുറകേ വീട്ടുക്കാർ ഉപേക്ഷിച്ച് കളഞ്ഞ മകൾ നടി വനിത വിജയകുമാറിനെ ഓർത്താൽ ആദ്യം മനസ്സിലേക്ക് വരുന്ന കാര്യങ്ങളിതാണ്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടൻ വിജയകുമാറിന്റെയും മഞ്ജുള യുടെയും മകളാണ് വനിത .വിജയുടെ നായികയായി തമിഴിലാണ് വനിതാ വിജയകുമാർ ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് മലയാളത്തിലും ഒരു കൈ പരീക്ഷിച്ചു.
എന്നും വാർത്തകളിൽ നിറയുന്ന താരമാണ് വനിത. തമിഴ് ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർഥി ആയിരുന്നു വനിതാ വിജയകുമാർ .ഇടയ്ക്കുവെച്ച് ഷോയിൽ നിന്ന് താരം പുറത്തായിരുന്നു. നടൻ ആകാശിനെ രണ്ടായിരത്തിൽ ആദ്യം വിവാഹം ചെയ്ത വനിതാ ആ ബന്ധം പിരിഞ്ഞതിന് ശേഷം 2007 ൽ ആനന്ദരാജ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു .
തുടർന്ന് മൂന്നാമതായി പീറ്റർ പോളിനെയാണ് വിവാഹം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ ആ ബന്ധവും വേർപിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തിലായി മൂന്ന് മക്കളാണ് വനിതയ്ക്ക് ഉള്ളത്. മൂത്ത മകൻ വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്. ഇപ്പോഴിതാ തൻറെ മകനെ പറ്റി സംസാരിക്കുകയാണ് താരം .
വനിത പറയുന്നത് ഇങ്ങനെ; കല്യാണവും ലവ് ഇൻ റിലേഷൻഷിപ്പും ഒരുപോലെ അല്ല .നിങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങളെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ അനുവദിക്കില്ല .ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണ് .ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ ലോകം അമ്മ ആയിരിക്കും’ എന്നാണ് വനിതാ വിജയകുമാർ പറയുന്നത്
തനിക്കു പറയാനുള്ള കാര്യങ്ങൾ യാതൊരു സങ്കോചവും കൂടാതെ തുറന്ന് പറയുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഉള്ളത്. തന്റെ യൂട്യൂബിലൂടെ മൂന്നാം വിവാഹവും വേർപിരിയാനുള്ള കാരണങ്ങൾ വ്യക്തമാക്കിയ താരത്തിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.