തമിഴ് സിനിമാ മേഖലയിൽ നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് നടി വനിതാ വിജയകുമാർ. പ്രശസ്ത സിനിമാ കുടുംബത്തിൽ നിന്നുള്ള താരം തന്റെ നിലപാടുകളുടെ പേരിൽ മാതാപിതാക്കളിൽ നിന്നും, സഹോദരിമാരിൽ നിന്നും അകന്നു നില്ക്കുകയാണ്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായ വിജയ കുമാറിന്റെയും, മഞ്ജുളയുടെയും മകളായ വനിത അച്ഛൻ വിജയകുമാർ തന്റെ അമ്മയെ സ്‌നേഹം കാണിച്ച് വഞ്ചിക്കുകയായിരുന്നു എന്നും, അമ്മയുടെ പണം കൊണ്ടാണ് തന്റെ ആദ്യഭാര്യയെയും മക്കളെയും നോക്കിയിരുന്നചതെന്നും പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.
തന്റെ വ്യക്തി ജീവിതത്തിൽ മൂന്ന് വിവാഹം കഴിച്ച നടിയുടെ മൂന്ന് ബന്ധങ്ങളും അധികം വൈകാതെ തന്നെ അവസാനിക്കുകയായിരുന്നു. 2000 ൽ നടൻ ആകാശിനെയാണ് വനിത ആദ്യമായി വിവാഹം കഴിച്ചത്. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഈ ബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്ന് 2007 ൽ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും പരാജയപ്പെട്ടു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു.
ആദ്യ രണ്ട് ബന്ധങ്ങളിൽ നിന്നായി മൂന്ന് മക്കളാണ് വനിതക്ക് ഉള്ളത്. താരത്തിന്റെ മൂന്നാമത്തെ ഭർത്താവായ പീറ്റർ പോൾ ഈയിടെയാണ് മരിച്ചത്. ഇപ്പോഴിതാ ആർക്കും അറിയാത്ത തന്റെ ഒരു അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. തന്റെ അസുഖം കാരണം ഒരിക്കലും പബ്ലിക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാറില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
എനിക്ക് ക്ലോസ്‌ട്രോഫോബിയ എന്നൊരു രോഗാവസ്ഥ ഉണ്ട്. എന്നോട് അടുപ്പമുള്ള ആളുകൾക്ക് ഇത് അറിയാം. എനിക്ക് ചെറിയ, ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കാൻ കഴിയില്ല. ലിഫ്റ്റിൽ അധികനേരം നിൽക്കാനാവില്ല. കക്കൂസിൽ പോലും അങ്ങനെയാണ്. ഞാൻ ഒരിക്കലും പൊതു ടോയ്ലറ്റുകളിൽ പോകാറില്ല. എനിക്ക് അവിടെ പോകാൻ ഭയമാണ്. അതുകൊണ്ട് ഞാൻ അത് ഉപയോഗിക്കാറില്ല. രണ്ടു ദിവസമൊക്കെ ടോയ്ലറ്റിൽ പോകാതെ ഇരുന്നിട്ടുണ്ട്. കാരവാനിലെ ടോയ്ലെറ്റിൽ പോലും ഞാൻ പോകാറില്ല. എന്തിനാണ് എനിക്ക് കാരവൻ തരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും കാരവാനിലെ ടോയ്ലറ്റ് ഉപയോഗിക്കാറില്ല.
വസ്ത്രം മാറാൻ കേറുന്നത് പോലും എനിക്ക് പ്രശ്നമാണ്. ഞാൻ പെട്ടെന്ന് മാറ്റി വരും. ബിഗ് ബോസ് ഹൗസിൽ പോലും ക്ലോസ്ട്രോഫോബിക് അന്തരീക്ഷമാണ്. ഈ രോഗം ഉളവർക്കുള്ള അനുഭവങ്ങളൊക്കെ വ്യത്യസ്തമായിരിക്കും. എന്റെ ജീവിതവും അതുപോലെയാണ്. ഒരിടത്ത് ഒതുങ്ങിയിരുന്നെങ്കിൽ ഞാനവിടെ ഉണ്ടാകുമായിരുന്നില്ല. അതേസമയം എന്റെ മൂത്തമകളാണ് എനിക്കെല്ലാം. എന്റെ മകൻ എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാറുണ്ട്. അഞ്ചാം വയസ്സിൽ പോലും അവൻ വളരെയധികം ഉപദേശങ്ങൾ നൽകിയെന്നാണ് വനിത പറഞ്ഞത്