തെന്നിന്ത്യയിലെ വിവാദ നായികയാണ് വനിതാ വിജയകുമാര്‍ .നടന്‍ വിജയകുമാറിന്റെയും മഞ്ജുള യുടെയും മകളാണ് വനിത. വിജയിയുടെ നായികയായി തമിഴിലാണ് വനിതാ വിജയകുമാര്‍ ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് മലയാളത്തിലും ഒരു കൈ പരീക്ഷിച്ചു.
എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വനിത. തമിഴ് ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മത്സരാര്‍ഥി ആയിരുന്നു വനിതാ വിജയകുമാര്‍ .ഇടയ്ക്കുവെച്ച് ഷോയില്‍ നിന്ന് താരം പുറത്തായിരുന്നു. ഇതുവരെ വനിത മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്.

നടന്‍ ആകാശിനെ രണ്ടായിരത്തില്‍ ആദ്യം വിവാഹം ചെയ്ത വനിതാ ആ ബന്ധം പിരിഞ്ഞതിന് ശേഷം 2007 ല്‍ ആനന്ദരാജ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു . തുടര്‍ന്ന് മൂന്നാമതായി പീറ്റര്‍ പോളിനെയാണ് വിവാഹം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.
ആദ്യ രണ്ട് വിവാഹത്തിലായി മൂന്ന് മക്കളാണ് വനിതയ്ക്ക് ഉള്ളത്. മൂത്ത മകന്‍ വനിതയില്‍ നിന്ന് അകന്ന് കഴിയുകയാണ്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹജീവിതമെന്നും അത് വിവാഹം കഴിച്ചവര്‍ക്ക് മാത്രമേ അറിയുള്ളൂവെന്നും വനിത പറയുന്നു. കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ളത് കൊണ്ടുമാത്രമാണ് താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ മകന്‍ ശ്രീഹരി ഇ്‌പ്പോള്‍ തന്നില്‍ നിന്നും അകന്ന് കഴിയുകയാണെന്നും വനിത പറയുന്നു.
അമ്മയുടെ കാര്യത്തില്‍ എല്ലാ ആണ്മക്കളും സ്വാര്‍ത്ഥരാണ്. അവര്‍ക്ക് അമ്മമാര്‍ പ്രിയപ്പെട്ടവരാണ്. അമ്മയ്ക്ക് വേറെ ഒരു ബന്ധം ഉണ്ടെന്ന് അറിയുമ്പോള്‍ അവര്‍ക്ക് സഹിക്കാനാവില്ലെന്നും തന്റെ കുടുംബമാണ് മകനെ തന്നില്‍ നിന്നും അകറ്റിയതെന്നും വനിത തുറന്നുപറഞ്ഞു.