ബാബുരാജ് ഗു രു ത രാ വസ്ഥയിലാണെന്ന് സോഷ്യൽമീഡിയ; ഈ വാർത്ത കണ്ടപ്പോൾ എന്തുതോന്നിയെന്ന് വെളിപ്പെടുത്തി വാണി വിശ്വനാഥ്

320

തെന്നിന്ത്യൻ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെൺ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.

മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

Advertisements

കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് നിരവധി വേഷങ്ങൾ മലയാള സിനിമയിൽ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലൻ നടൻ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്.

ALSO READ- ദുബായിൽ എത്തിയതിന് ശേഷമാണ് ഷോട്സ് ഇടാൻ തുടങ്ങിയത്; നാട്ടിലെത്തിയാൽ ഇടില്ലെന്നും മീര നന്ദൻ; കല്യാണത്തെ കുറിച്ചും മനസ് തുറന്ന് താരം

പ്രണയ വിവഹാം ആയിരുന്നു ഇവരുടേത്. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇപ്പോഴിതാ താരം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഇതിനിടെ താരം നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സോഷ്യയൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളെ സംബന്ധിച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഭർത്താവ് ബാബുരാജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രചാരണങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് വാണി വെളിപ്പെടുത്തുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാത്ത നടി ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിളും ഫേസ്ബുക്കിലും ഒന്നും ഞാനില്ല. പക്ഷെ ചിലപ്പോൾ ചില വാർത്തകൾ കേൾക്കാറുണ്ട് എന്ന് വാണി വിശ്വനാഥ് പറയുകയാണ്.
ALSO READ-തമന്നയുടെ ഐക്കോണിക് സ്‌റ്റെപിന് ചുവടുവെച്ച് സോന നായരും മഞ്ജുവും; ‘കാവലയ്യാ’ പൊളിച്ചെന്ന് ചിലർ; പതിവുപോലെ വിമർശിച്ചും കമന്റുകൾ, മറുപടി ഇങ്ങനെ

ബാബു രാജ് ഗുരു ത രാവസ്ഥയിലാണെന്ന വാർത്ത കേട്ടിരുന്നോ എന്ന ചോദ്യത്തോടാണ് വാണി വിശ്വനാഥ് പ്രതികരിക്കുന്നത്. ഈ വാർത്ത താനും കേട്ടിരുന്നു, ഏതൊരു ഭാര്യയെയും പോലെ തനിക്കും വിഷമം തോന്നി. അത് സ്വാഭാവികമാണല്ലോ. പക്ഷെ അതിന് ബാബു തന്നെ മറുപടി കൊടുത്തു എന്നും താനറിഞ്ഞെന്നും വാണി വ്ശദമാക്കി.

അതേസമയം, മറുപടിയായി എന്താണ് കൊടുത്തത് എന്നൊന്നും തനിക്കറിയില്ല എന്നും വാണി വിശ്വനാഥ് പറയുന്നു്. തലയ്ക്കു മീതേ ശൂന്യാകാശം എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ, ആ വ്യാജ വാർത്തയുടെ സ്‌ക്രീൻപ്രിന്റ് സഹിതം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ബാബുരാജ് പങ്കുവച്ചിരുന്നത്.

എന്നാൽ ഈ സംഭവത്തിന് ശേഷവും താൻ സോഷ്യൽമീഡിയയിൽ ആക്ടീവ് ആയില്ലെന്നും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകണം എന്ന് ഇതുവരെ തോന്നിയിട്ടില്ല എന്നും ചോദ്യത്തിന് മറുപടിയായി വാണി വിശ്വനാഥ് വെളിപ്പെടുത്തുന്നു.

Advertisement