താടിയും മീശയും വേണം, കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കണം, പയ്യൻ ജിമ്മെങ്കിൽ ജീവിതം ജിങ്കാലാല; വാനമ്പാടിയിലെ പത്മിനി സുചിത്ര നായരുടെ വരനാവാൻ വേണ്ട യോഗ്യതകൾ

100

സീരിയലില്‍ സിനിമയിലൂടെ എത്തി താരമായ ആളാണ് സുചിത്ര നായര്‍. ഈ പേര് അത്ര കേട്ടിട്ടില്ലല്ലോയെന്ന് പറയുന്ന വീട്ടമ്മമാരോട് വാനമ്പാടിയിലെ പത്മിനി എന്നു പറഞ്ഞാല്‍ മതി.

വാനമ്പാടിയിലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെയെല്ലാം മനസ്സില്‍ സുചിത്ര എപ്പോഴുമുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

Advertisements

ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി.

പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുചിത്രയെ പ്രേരിപ്പിച്ചത് .

കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്.

സീരിയലില്‍ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തില്‍ താരം സിമ്പിളാണ്. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് തുറന്നു പറഞ്ഞ സുചിത്ര ഒടുവില്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഇളംകാറ്റ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര തന്റെ ഭാവി വരനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവച്ചത് .

കുറച്ച് സ്വാതന്ത്ര്യങ്ങള്‍ ഒക്കെ തരുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്ന് സുചിത്ര പറയുന്നു.

സീരിയല്‍ മേഖലയില്‍ തുടരാന്‍ കഴിയുന്നിടത്തോളം കാലം തന്നെ തുടരാന്‍ അനുവദിക്കുന്ന ഒരാളായിരിക്കണം ഭര്‍ത്താവെന്ന് സുചിത്ര പറയുന്നു ജീവിതത്തില്‍ ഒരു നല്ല സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്.

അഭിനയം വിവാഹത്തിന് ശേഷം തുടരണോ വേണ്ടയോ എന്ന് പങ്കാളിക്ക് തീരുമാനിക്കാം. വിവാഹ ശേഷവും നൃത്തം തുടരാന്‍ അനുവദിക്കുന്ന ഒരാളായിരിക്കണം.

നല്ല ഉയരമുള്ള ഒരാളായിരിക്കണം ഭര്‍ത്താവായി വരേണ്ടത്. എല്ലാ പുരുഷന്മാരെപ്പോലെയും താടിയും മീശയും വേണം.

സാധാരണ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നതുപോലെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരിക്കണം. പയ്യന്‍ ജിമ്മെങ്കില്‍ ജീവിതം ജിങ്കാലാല.

Advertisement