വാൽസല്യത്തിൽ മമ്മൂട്ടിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിപോകാൻ കാരണക്കാരിയായ ശോഭയെ ഓർമ്മയില്ലേ, നടി ഇളവരശിയുടെ ജീവിത കഥ ഇങ്ങനെ

1926

മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനിമായ ലോഹിതദാസിന്റെ തിരക്കഥയിൽ പ്രിയനടൻ കൊച്ചിൻ ഖനീഫ സംവിധാനം ചെയ്ത ചിതരമായിരുന്നു വാത്സല്യം. ഇന്നും മലയാളി കുടുംബ പ്രേക്ഷക രുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ വാൽസല്യം പറഞ്ഞത് കുടുംബബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും ആയിരുന്നു.

മലയാളത്തിന്റെ മെഗാസാറ്റാർ മമ്മൂട്ടി ആയിരുന്നു ഈ സിനിമയിൽ നായകനായി എത്തിയത്. മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രം നടന്റെ എക്കാലത്തേയും മികച്ച വേഷങ്ങളിലൊന്നായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്ന വീട്ടിലേക്ക് പുതിയൊരു മരുമകൾ വന്നതിന് ശേഷം ഉടലെടുക്കുന്ന പ്രതിസന്ധികളാണ് സിനിമ പറയുന്നത്.

Advertisements

സിദ്ധിഖ് അവതരിപ്പിച്ച വിജയകുമാർ എന്ന രാഘവൻ നായരുടെ അനുജൻ കഥാപാത്രം ശോഭ എന്ന പെൺകുട്ടിയെ വിവാഹം ചെയ്ത് കൊണ്ടുവരുന്നതോടുകൂടിയാണ് പുകച്ചിലുകൾ തുടങ്ങുന്നത്. സിനിമ കാണുന്ന പ്രേക്ഷകർ ശോഭ എന്ന കഥാപാത്രത്തെ വലിയ രീതിയിൽ വെറുക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ന് തൊണ്ണൂറ്റിമൂന്നിൽ ഇറങ്ങിയ വാത്സല്യം സിനിമയും അതിലെ കഥാപാത്രങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യ പെടുന്നുണ്ട്.

ഇന്നും ചർച്ചകളിൽ നിറയുന്ന വാത്സല്യത്തിലെ പ്രശ്നക്കാരി ശോഭയായി എത്തിയത് അന്യഭാഷ നടി ഇളവരശി ആയിരുന്നു. നടി മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്നത് ആയിരുന്നു.

Also Read
മുഖം കോടിപ്പോയി, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം: ബീനാ ആന്റണിയുടെ ഭർത്താവ് നടൻ മനോജ് കുമാറിന് സംഭവിച്ചത് കണ്ടോ

വാത്സല്യത്തിലെ ശോഭയെ പോലെ. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഇളവരശി. തെലുങ്കിൽ കൽപന എന്ന പേരിലും കന്നഡത്തിൽ മഞ്ജുള ശർമ്മ എന്ന പേരിലുമാണ് ഇളവരശ്ശി അഭിനയിച്ചത്.

സൗന്ദര്യവും കഥാപാത്രങ്ങളായിട്ടുള്ള മികച്ച പ്രകടനവും ചുരുങ്ങിയ സമയത്തിനുള്ളിൽ നടിയെ തിരക്കുള്ള താരമാക്കി. കൊക്കരക്കോ എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ഇളവരശി തുടക്കം കുറിക്കുന്നത്. സിനിമ ശ്രദ്ധിക്കപ്പെടുകയും പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടിയെത്തുകയും ചെയ്തു.

മനൈവി സൊല്ല മന്തിരം, സട്ടം, അലൈപായും നെഞ്ചങ്ങൾ, വിട്ടൂക്ക് ഒരു കണ്ണകി, ഇരുപത്തിനാല് മണി നേരം തുടങ്ങി നിരവധി തമിഴ് സിനിമകളിൽ നടി അക്കാലത്ത് തിളങ്ങി. ഒരു കൊച്ച് സ്വപ്നം എന്ന സിനിമയിലൂടെയാണ് തമിഴ് പ്രേക്ഷകരുടെ മനം കവർന്ന ഇളവരശി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്.

സിന്ധു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മുടി രണ്ട് വശത്തും പിന്നിയിട്ട് ചുവന്ന പൊട്ട് തൊട്ട് പാവാടയും ബ്ലൗസ്സും ധരിച്ച് സിന്ധു എന്ന മലയാളി പെൺകുട്ടിയായി എത്തിയ ഇളവരശിയെ പ്രേക്ഷകർ ആദ്യ സിനിമയിൽ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒരു പ്രധാന കഥാപാത്രമായി സിനിമയിൽ അഭിനയിച്ചിരുന്നു.
ആട്ടക്കഥ എന്ന സിനിമയിലാണ് ഇളവരശിയെ പിന്നീട് മലയാളത്തിൽ പ്രേക്ഷകർ കണ്ടത്. നെടുമുടി വേണു നായകനായി എത്തിയ ആലവട്ടം എന്ന സിനിമയിലെ ഉഷ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതേ വർഷമാണ് ഇളവരശി വാത്സല്യത്തിലെ ശോഭയായി എത്തുന്നത്.

മലയാളത്തിലെ ഫാന്റസി ചിത്രങ്ങളിൽ ഒന്നായ ഓ ഫാബി എന്ന സിനിമയിലും പ്രധാന കഥാപാത്രമായി എത്തിയത് ഇളവരശി ആയിരുന്നു. ജെനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്താനഗോപാലം സിനിമയിലെ സന്ധ്യ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്ന ഒന്നാണ്.

Also Read
എന്തോ കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ: പിഷാരടിയുടെ സിനിമാ സംവിധാനത്തെ തേച്ചൊട്ടിച്ച് രശ്മി ആർ നായർ

കാട്ടിലെ തടി തേവരുടെ ആനയിലെ അമ്മിണി, അസുരവംശത്തിലെ സെറീന തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയം നേടിയ മമ്മൂട്ടി നായകനായ ഹിറ്റ്ലർ സിനിമയിൽ മാധവൻ കുട്ടി എന്ന നായകകഥാപാത്രത്തിന്റെ അഞ്ച് സഹോദരിമാരിൽ ഒരാളായി എത്തിയതും ഇളവരശി ആയിരുന്നു. സീത എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്.

Advertisement