ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് നായികാ നടിയായി മാറിയ നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇതിനിടയിൽ തികച്ചും അപ്രതീക്ഷിതമായാണ് നടിയുടെ വിവാഹം നടന്നത്. വിവാഹ ശേഷവും നടി നൽകുന്ന അഭിമുഖങ്ങളൊക്കെ ഏറെ വൈറലായിരുന്നു.
ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചപ്പോൾ അമ്മയ്ക്ക് എതിർപ്പായിരുന്നുവെന്നും വിവാഹം നടത്തില്ലെന്നും മനസിലാക്കിയതോടെയാണ് താൻ ഇറങ്ങിപ്പോയതെന്നും താരം പറഞ്ഞിരുന്നു.
വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള അനുശ്രീയുടെ അഭിമുഖം വൈറലായിരുന്നു. സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴും താരം പ്രണയ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ്. വളകാപ്പ് ചടങ്ങ് അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ വിഷ്ണുവും അനുശ്രീയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നിരവധി പേരാണ് ആശംസകളുമായി എത്തിയിട്ടുണ്ട്. ബാലതാരമായ തിളങ്ങിയ പ്രകൃതി എന്ന അനുശ്രീ നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.