പ്രണയവും ആചാരങ്ങളും ഒത്തു വന്നപ്പോള്‍; ഗുജറാത്തില്‍ വെച്ച് വടക്കാപ്പ് ചടങ്ങ് നടത്തി അമല പോളും കുടുംബവും

331

നടി അമല പോളിന്റെ വിവാഹം വലിയ ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ഗുജറാത്തുകാരനായ ജഗദ് ദേശായിയെയാണ് അമല വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ അമ്മയാകാന്‍ പോകുന്ന സന്തോഷം നടി അറിയിച്ചു.

Advertisements

തന്റെ ഗര്‍ഭകാല വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് അമല എത്താറുണ്ട്. ഇപ്പോള്‍ വളക്കാപ്പ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമല പോള്‍. കൊച്ചിയില്‍ വെച്ചായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെ വിവാഹം.

എന്നാല്‍ വളക്കാപ്പ് ഗുജറാത്തിലേക്ക് മാറ്റി. നോര്‍ത്ത് ഇന്ത്യന്‍ സംസ്‌കാരപ്രകാരം ആയിരുന്നു വളക്കാപ്പ് ചടങ്ങ്. പ്രണയവും ആചാരങ്ങളും ഒത്തു വന്നപ്പോള്‍ എന്ന് പറഞ്ഞാണ് അമല മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. പേളി മാണിയും ശ്രീനിഷും ചിത്രത്തിന് താഴെ കമന്റ് കുറിച്ച് എത്തി.

പേളിയുടെ അടുത്ത സുഹൃത്താണ് അമല. അതേസമയം അമലയുടെ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ആടുജീവിതം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ സിനിമയുടെ പ്രെമോഷന്‍ പരിപാടികളിലും അമല സജീവമായി പങ്കെടുത്തു.

Advertisement