പ്രേക്ഷകരുടെ എറെ പ്രിയപ്പെട്ട പരമ്പരയാണ് സീകേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത്. സായ് കുമാറിന്റെ മകൾ വൈഷ്ണവി കന്നി അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയ ആയതും ‘കൈയ്യെത്തും ദൂരത്തിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വൈഷ്ണവി ഇതിഹാസ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൾ കൂടിയാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്.
കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത് സജീവമായുണ്ട്. തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണ്. പരമ്പര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ വൈഷ്ണവിയുടെ വിശേഷങ്ങൾ വീണ്ടും വൈറൽ ആവുകയാണ്.
ALSO READ
ബാലുവും നീലുവും പിള്ളേരു വീണ്ടും എത്തുന്നു ; ബീച്ചിൽ നിന്നുള്ള ചിത്രം ശ്രദ്ധ നേടുന്നു
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വൈഷ്ണവി ഈയടുത്ത് പങ്കിട്ട ഒരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷ്യനോടെയാണ് വൈഷ്ണവി ചിത്രം പങ്കിട്ടത്. അഭിനയത്തിൽ ആദ്യമാണ് എങ്കിലും ഇരുകൈയ്യുംനീട്ടിയാണ് വൈഷ്ണവിയെ മിനി സ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തത്. ചെറിയമ്മയും നടിയുമായ വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തിൽ വൈഷ്ണവിക്ക് അവസരം ലഭിച്ചത്.
ഭർത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിക്കു വന്ന്, ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത് എന്നും ഒരിക്കൽ വൈഷ്ണവി തുറന്ന് പറഞ്ഞിട്ടുണ്ട്.
‘ഞാൻ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയിൽ എന്റെ മുത്തച്ഛൻ 90 വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാൾ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രായക്കൂടുതലുള്ള റോൾ ഏറ്റെടുക്കാൻ എന്നെ പ്രചോദിപ്പിച്ചത്. ഈ റോളിനോട് എത്രത്തോളം നീതി പുലർത്തുന്നു എന്നതിലാണ് എല്ലാം’, മുൻപൊരിക്കൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വൈഷ്ണവി പറഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിലേ അഭിനയമോഹം മോഹം ഉണ്ടായിരുന്നു എങ്കിലും പഠനത്തിന് മുൻതൂക്കം നൽകാനാണ് അച്ഛനും അമ്മയും ഉപദേശിച്ചിരുന്നത്. എങ്കിലും കുട്ടിക്കാലത്ത് ‘ഏഴുവർണ്ണങ്ങൾ’ എന്ന പേരിൽ ഒരു ടെലിഫിലിമിൽ അഭിനയിച്ചിരുന്നു. ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമായിരുന്നു. അതും അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാൽ കൈയ്യെത്തും ദൂരത്തിൽ എത്തിയപ്പോൾ അൽപ്പം ടെൻഷൻ ഉണ്ടായിരുന്നു എന്നും വൈഷ്ണവി കൂട്ടിച്ചേർത്തു.
ALSO READ
ജന്മദിനത്തിൽ ആ സന്തോഷ വാർത്ത പങ്ക് വെച്ച് അഹാന കൃഷ്ണകുമാർ
അമ്മയും അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. താൽപര്യമുണ്ടോ എന്നു ചേദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന രീതിയാണ് അമ്മയ്ക്ക് എന്നും വൈഷ്ണവി പറഞ്ഞിരുന്നു. അഭിനയ രംഗത്തേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലർത്താൻ എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയ പാരമ്പര്യം ആത്മവിശ്വാസം നൽകി എന്നാണ് വൈഷ്ണവിയുടെ പറയുന്നുണ്ട്.