പാരമ്പര്യം ഉണ്ടെന്ന് കരുതി അച്ഛന്റെയും അച്ഛാച്ഛന്റെയും നിലയിൽ എത്തണം എന്നില്ല: വൈഷ്ണവി സായി കുമാറിനെ കുറിച്ച് സംവിധായകൻ

572

കൊട്ടാരക്കര ശ്രീധരൻ നായരുടെ തലമുറയിൽ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകൾ വൈഷ്ണവി സായി കുമാർ. അച്ഛൻ സിനിമയിൽ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നിൽക്കുമ്പോൾ, മകൾ തിരഞ്ഞെടുത്തത് സീരിയൽ ലോകമാണ്.

സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്നത് സായി കുമാറിന്റെ മകളാണ് എന്ന സത്യം അധികമാർക്കും അറിയില്ല. നടിയുടെ അഭിനയത്തെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മോഹൻ കുപ്ലാരി സംസാരിച്ചിരുന്നു.

Advertisements

ALSO READ

ഭാര്യ ആയത് ഉൾക്കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അമ്മയുമായി; 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് നവ്യ നായർ


സായി കുമാറിന്റെ മകൾ ആണ് വൈഷ്ണവി. സായി കുമാറിന്റെ മകൾ എന്നതിനപ്പുറം, കൊട്ടാരക്കര ശ്രീധരൻ നായരുടെ പാരമ്പര്യം ഉള്ള അഭിനേത്രി. അഭിനയം എന്നാൽ അവരുടെ രക്തത്തിൽ കലർന്നിട്ടുള്ളതാണ്. പക്ഷെ പാരമ്പര്യം ഉണ്ട് എന്ന് കരുതി അച്ഛന്റെയും അച്ഛാച്ഛന്റെയും നിലയിൽ അവർ എത്തണം എന്നില്ല. എന്നിരുന്നാലും കഴിവുള്ള നടിയാണ്.

സായി കുമാറിന്റെ രീതിയിൽ ആണ് വൈഷ്ണവി അഭിനയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പല ബിഹേവിങ് ആക്ടിങിലും സായി കുമാറിനെ കാണാൻ സാധിക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ വൈഷ്ണവി ഒർമപ്പെടുത്താറുണ്ട്- മോഹൻ കുപ്ലാരി പറഞ്ഞു.

ALSO READ

ഒരുപാട് പെണ്ണിനെ കണ്ടിട്ടുണ്ട്, ഒരു സ്ഥലത്ത് ഞാൻ രണ്ടുപ്രാവശ്യം പോയിട്ടുണ്ട് ; നാളിത്രയായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തങ്കച്ചൻ വിതുര

അച്ഛന്റെയും അച്ചാച്ഛന്റെയും പാരമ്പര്യം പിൻതുടർന്ന് അഭിനയ ലോകത്തേക്ക് കടന്ന വൈഷ്ണവിയും അച്ഛനെ പോലെ നെഗറ്റീവ് റോളിലാണ് ഇപ്പോൾ കൈയ്യടി നേടുന്നത്. കനക ദുർഗ്ഗ എന്നാണ് കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. താരപുത്രിയുടെ ആദ്യ സീരിയലാണിത്.

സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയിൽ ഉള്ള ഏക മകളാണ് വൈഷ്ണവി. സായി കുമാറും പ്രസന്നയും വേർപിരിഞ്ഞ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു മകൾ. സായി കുമാറുമായി അടുത്ത ബന്ധമൊന്നും മകൾക്ക് ഇല്ല എന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന വാർത്തകൾ. മകൾ വിവാഹത്തിന് വാട്സാപ്പിലൂടെ ക്ഷണിച്ചു എന്ന സായി കുമാറിന്റെ പരാതി അന്ന് വൈറലായിരുന്നു.

 

Advertisement