അന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി ഞെട്ടിച്ച ഉറ്റസുഹൃത്ത്; ഇന്ന് ഭര്‍ത്താവ്; സൗദിയില്‍ ജനിച്ച് വളര്‍ന്ന രാഘവിനെ സ്വന്തമാക്കിയത് പറഞ്ഞ് വൈഷ്ണവി വേണുഗോപാല്‍

1105

ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് നടി വൈഷ്ണവി വേണു ഗോപാല്‍. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമായിരുന്നു വൈഷ്ണവി വേണു ഗോപാലിന്റെ വിവാഹം. സോഷ്യല്‍ മീഡിയയിലും സജീവമായതാരം തന്നോട് ഉറ്റ സുഹൃത്ത് വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് വീഡിയോ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരായിരിക്കുകയാണ്.

ഉറ്റ സുഹൃത്തായ രാഘവിനെ തന്നെ വിവാഹം കഴിക്കാന്‍ സാധിച്ചത് സന്തോഷമെന്നാണ് വൈഷ്ണവി പ്രതികരിച്ചത്. ‘സന്തോഷം അങ്ങനെ കല്യാണം കഴിഞ്ഞു. ചിരിച്ചു ചിരിച്ചു വായൊക്കെ ഒരുപരുവം ആയി ആ പറഞ്ഞോ’- എന്നാണ് വിവാഹശേഷം വൈഷ്ണവി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുന്നത്.

Advertisements

‘ഒരുപാട് സന്തോഷം ഉണ്ട്. ഞങ്ങള്‍ക്ക് വേണ്ടപെട്ട എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റി ഇന്ന്. ലാസ്റ്റ് മിനിറ്റില്‍ ആണ് നമ്മള്‍ ഇത് പ്ലാന്‍ ചെയ്യുന്നത് അപ്പോള്‍ നമ്മള്‍ക്ക് മീഡിയയെ ഒന്നും അറിയിക്കാന്‍ കഴിഞ്ഞില്ല.’

‘വിവാഹമൊക്കെ ഇന്നലെയൊക്കെ വിളിച്ചാണ് കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. നിങ്ങള്‍ വന്നതില്‍ സന്തോഷം. നമ്മള്‍ വിളിച്ച എല്ലാവരും വന്നു. നമ്മള്‍ പ്രതീക്ഷിച്ചതിനെക്കാളും കൂടുതല്‍ ആളുകള്‍ വന്നിരുന്നു’- എന്നും വൈഷ്ണവി പറയുന്നു.- മാധ്യമപ്രവര്‍ത്തകരോട് വൈഷ്ണവി പറയുന്നു.

ALSO READ- എന്നെ മുഴുവനായും ന ശി പ്പിച്ചു, ആവിശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിയനുള്ള ഒരു വസ്തുവല്ല ഞാന്‍; ചതിച്ചവര്‍ക്ക് നന്ദി; ശാലു മേനോന്റെ മുന്‍ ഭര്‍ത്താവ് സജി നായര്‍

‘ ഫാമിലി ഫ്രണ്ട്‌സ് പോലെയാണ് നമ്മള്‍. കുഞ്ഞിലേ തൊട്ടേ രാഘവിനെ അറിയാം. കോവിഡ് കാലത്താണ് പ്രണയം തുടങ്ങിയത്. വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ ആണ് പരസ്പരം വാചകം അടിച്ചു തുടങ്ങിയത്. നല്ലപോലെ രണ്ടുപേരും സംസാരിക്കും. അന്ന് മുതല്‍ തുടങ്ങിയ കോള്‍ ഇത് വരെ വച്ചിട്ടില്ല. ഒന്നുകില്‍ അടുത്തുണ്ടാകും അല്ലെങ്കില്‍ കോളില്‍ ഉണ്ടാകും.’- എന്നും രാഘവിനെ കുറിച്ച് വൈഷ്ണവി പറയുന്നു.

നമ്മള്‍ ബാംഗ്ലൂരിലും കൊച്ചിയിലുമായി ഉണ്ടാകും. ഇനിയും നല്ല ഓഫറുകള്‍ വന്നാല്‍ സിനിമയില്‍ വരും രാഘവ് പഠിച്ചതും വളര്‍ന്നതും ഒക്കെ സൗദിയില്‍ ആണ്. ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹ്‌റിനില്‍ വര്‍ക്ക് ചെയ്യുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ ആണ്.’

‘ഞാനും അങ്ങോട്ടേക്ക് ഷിഫ്റ്റ് ആകുന്നു. രാഘവിന്റെ വീട് തിരുവനന്തപുരത്താണെന്നും താരം പറഞ്ഞു. വൈഷ്ണവി വിവാഹ ശേഷം പ്രതികരിച്ചു.

ALSO READ- ഒരിടത്തേക്കും വിളിക്കാറില്ല; അവന്‍ തള്ളിക്കയറി നാണംകെട്ട് വരുന്നതാണ്; സഹപ്രവര്‍ത്തകനെ കുറിച്ച് മഞ്ജു പിള്ള

ഇക്കഴിഞ്ഞ നവംബറില്‍ ആയിരുന്നു ആ വൈറല്‍ പ്രൊപ്പോസല്‍. ഫോട്ടോഷൂട്ടിന് ഇടയില്‍ കടലിലേക്ക് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

വൈഷ്ണവിയെ പെട്ടന്ന് രാഘവ് ബാഗില്‍ നിന്നും ഒരു മോതിരവുമായി പിറകിലൂടെ വന്ന് മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് ഞെട്ടിച്ചത്.

Advertisement