മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററും വീഡിയോ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്.
സിനിമയുടെ ലൊക്കേഷന്‍ നിന്നുള്ള രസകരമായ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂക്കയോട് സോറി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വൈശാഖ്. ടര്‍ബോയില്‍ മമ്മൂട്ടിയെ അത്രയും കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു വൈശാഖ് സോറി പറഞ്ഞത് .
വലിയ സോറി. അത്രയും ഞാന്‍ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം മമ്മൂട്ടി എന്നോട് പറഞ്ഞു പ്രായം മറന്നുപോകുന്നു എന്ന്. കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ മമ്മൂക്കിയെ താന്‍ കണ്ടിട്ടുള്ളൂ. മൂന്നും നാലും മണിവരെയൊക്കെ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടിട്ടുണ്ട്. അദ്ദേഹം അതിന് തയ്യാറായി എന്നും പറഞ്ഞു വൈശാഖ്.
എഴുപത്തിയാറ് പരുക്കുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സിനിമ കഷ്ടപ്പാടുള്ള പണിയാണ് എന്നും പറഞ്ഞു മമ്മൂട്ടി. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.