സന്തുഷ്ട വിവാഹ ജീവിതം എനിക്ക് വിധിച്ചിട്ടില്ല, അച്ഛനെയും അമ്മയെയും വരെ അയാള്‍ എന്നില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചു, വിവാഹജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയലക്ഷ്മി

367

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.

Advertisements

ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. വിജയലക്ഷ്മി വിവാഹിതയായ വാര്‍ത്ത സന്തോഷത്തോടെയാണ് കേരളക്കര കേട്ടത്. എന്നാല്‍ അടുത്തിടെയാണ് ഗായിക വിജയലക്ഷ്മി വിവാഹ മോചിതയായ വാര്‍ത്ത പുറത്തുവരുന്നത് .

Also Read: എല്ലാ തരം കഥാപാത്രങ്ങളും പരീക്ഷിച്ച നടന്‍, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് തരുണ്‍ മൂര്‍ത്തി

ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും വൈക്കം വിജയലക്ഷ്മി ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ്. എല്ലാം സഹിച്ച് ജീവിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മനസ്സിലായതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.

വേര്‍പിരിയാം എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നു. സ്‌നേഹം എന്നാല്‍ അത് ആത്മാര്‍ത്ഥമായിരിക്കണമെന്നും ഒരു സന്തുഷ്ട വിവാഹ ജീവിതം തനിക്ക് വിധിച്ചിട്ടില്ലെന്നും വിജയലക്ഷ്മി പറയുന്നു. തന്റെ സംഗീതത്തെ ഭര്‍ത്താവ് അപമാനിച്ചിരുന്നു.

Also Read: ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പോൾ എല്ലാരും ഫുൾ തിരക്കാ. രാജുവിനെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ

എപ്പോഴും നെഗറ്റീവ്‌സ് മാത്രമേ പറയാറുള്ളൂ. തന്റെ ജീവിതത്തെ മുഴുവന്‍ അദ്ദേഹം നിയന്ത്രിക്കാന്‍ തുടങ്ങിയിരുന്നുവെന്നും അച്ഛനെയും അമ്മയെയും തന്നില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സംഗീതത്തില്‍ വരെ നിയന്ത്രണം വെച്ചതോടെയാണ് വിവാഹജീവിതം അവസാനിപ്പിക്കാന്‍ തയ്യാറായതെന്നും വിജയലക്ഷ്മി പറയുന്നു.

Advertisement