ദുബായിൽ അവധിക്കാലം അടിച്ച് പെളിച്ച് മിനിസ്‌ക്രീൻ അവതാരകയും നടിയുമായ ആര്യ. യാത്രയുടെ നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദുബായ് എക്‌സ്‌പോയുടെ മനോഹരമായ ചിത്രങ്ങൾ ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പങ്കുവച്ചിട്ടുണ്ട്. സുന്ദരമായ ഈ ലോകത്തിലെ മിക്കയിടങ്ങളും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ് താരം.
ALSO READ
View this post on Instagram
യാത്രപോകാനും കാഴ്ചകളാസ്വദിക്കാനും ആഗ്രഹിച്ച ആര്യ ഇന്ന് കാണാത്തയിടങ്ങൾ ചുരുക്കമാണ്. ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പോയിട്ടുണ്ട്. അതെല്ലാം ഈശ്വരൻ നൽകിയ ഭാഗ്യമാണെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു.
View this post on Instagram
ALSO READ
ജോലിയിലൂടെയാണ് ഞാൻ യാത്രകളെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയതെന്നും. പല രാജ്യങ്ങൾ, ആളുകൾ, ഭക്ഷണരീതികൾ, സംസ്‌കാരം എന്നു വേണ്ട എന്തിനെയും യാത്രയിലൂടെ അറിയുവാനും പഠിക്കുവാനും സാധിച്ചു. വിദേശയാത്രയിൽ ഏറെ ഇഷ്ടം തോന്നിയത് നയാഗ്രയുടെ ദൃശ്യവിസ്മയമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്. ഇപ്പോഴിതാ ദുബായ് കാഴ്ചകൾ ആസ്വദിയ്ക്കുയാണ് താരം.
View this post on Instagram
വേനൽക്കാലത്ത് ദുബായിലേക്ക് യാത്ര ചെയ്യാൻ തീരുമാനമെടുക്കുന്നത് അത്ര ബുദ്ധിപരമാണോ എന്നു പലരും ചിന്തിച്ചേക്കാം. ജൂലൈ മുതൽ ഓഗസ്റ്റ് വരെ ശരാശരി 40°C ന് മുകളിലാണ് ഇവിടുത്തെ താപനില. സെപ്റ്റംബർ രണ്ടാം വാരത്തോടെ മാത്രമാണ് ചെറുതായി തണുപ്പ് കടന്നുവരുന്നത്. ചുട്ടുപൊള്ളുന്ന വേനലിന് പേരുകേട്ട നഗരമാണെങ്കിലും വേനൽക്കാലത്തും ദുബായുടെ ആകർഷണീയതയും അനുഭവങ്ങളും ഒട്ടും കുറയുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, ചിലവും താരതമ്യേന കുറവാണ് ഈ സമയത്ത് എന്നു പറയാം. വേനൽക്കാലത്ത് ബുദ്ധിപരമായി പ്ലാൻ ചെയ്താൽ ദുബായ് യാത്ര അവിസ്മരണീയമായ അനുഭവമാക്കി മാറ്റാവുന്നതാണ്.