അർച്ചന സുശീലനെ അറിയാത്ത മലയാളികളില്ല. കിരൺ ടിവി പ്രേക്ഷകരുടെ മുൻപിലേക്ക് കൊഞ്ചിയുള്ള മലയാളവുമായി എത്തിയ ആളാണ് അർച്ചന. പിന്നീട് ഗ്ലോറി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറി കൂടുകയായിരുന്നു. അഭിനയത്തിലെ വേറിട്ട ശൈലിയാണ് അർച്ചനയെ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. എട്ടാവും ഒടുവിൽ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ആണ് അർച്ചനയെ നമ്മൾ മിനി സ്ക്രീൻ പ്രേക്ഷകർ കണ്ടത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അർച്ചന മടങ്ങി വരണം എന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രേക്ഷക മനസ്സിൽ സ്ഥിരം ഇടം നേടാൻ നല്ലപിള്ള റോൾ തന്നെ ചെയ്യണം എന്നില്ല എന്നതിന് ഉദാഹരണമാണ് അഭിനേത്രി കൂടിയാണ് അർച്ചന. ബിഗ് ബോസ് വന്നതോടെ അർച്ചനയുടെ ഓഫ് സ്ക്രീൻ വ്യക്തിത്വം കുടുംബ പ്രേക്ഷകർക്ക് വെളിവായി. അതിന് ശേഷമാണ് അർച്ചനയോടുള്ള മതിപ്പും മലയാളികൾക്ക് കൂടിയത്.
ALSO READ
തന്റെ വീക്ക്നെസ്സും സ്ട്രെങ്ത്തും എന്താണെന്ന് തുറന്ന് പറഞ്ഞ് റിമി
അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും തൻറെ കഴിവു തെളിയിച്ച കലാകാരിയാണ് അർച്ചന. ദിലീപ് നായകനായെത്തിയ ‘കാര്യസ്ഥൻ’ എന്ന ചിത്രത്തിൽ മിനി സ്ക്രീൻ കലാകാരന്മാരേയും ഗായകരേയും ഒന്നിപ്പിച്ച് ഒരു ഗാനം ചിത്രീകരിച്ചിരുന്നു. ധാരാളം മുഖങ്ങൾ ഒറ്റ ഷോട്ടിൽ മിന്നിമാഞ്ഞു പോയ ആ ഗാനത്തിലും ഷോ സ്റ്റീലർ അർച്ചന തന്നെ ആയിരുന്നു. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിലൂടെയും അർച്ചന താനെ നൃത്തത്തിലുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സ്ക്രീനിന്റെ സ്വന്തം ഗ്ലോറി എന്നാണ് റിപ്പോർട്ടുകൾ.
ബിഗ് ബോസിൽ എത്തിയപ്പോഴാണ് താരം തന്റെ കുടുംബത്തെ പറ്റി വാചാലയാകുന്നത്.അച്ഛൻ മലയാളി; അമ്മ നേപ്പാളി; ഞാൻ എരപ്പാളി! എന്നാണ് താരം അന്ന് പറഞ്ഞത്. താരം പകുതി മലയാളിയും പകുതി നേപ്പാളിയുമാണ് . താരത്തിന്റെ അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പന സുശീലനും.
ഇപ്പോൾ നടിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്. ചിലർ അർച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നതും ഉണ്ട്. കേരളം വിട്ടതാണോ. എന്നാണ് നാട്ടിലേക്ക്. ഇനി നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയിൽ സ്ഥിര താമസമാക്കിയോ. എന്നുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കുകയുണ്ടായി. എല്ലാത്തിനും കൂടി ‘യാ” എന്ന ഒറ്റവാക്കാണ് അർച്ചന മറുപടി നൽകിയതും.
എന്തായാലും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യു എസ്സിൽ ലൈഫ് അടിച്ചുപൊളിക്കുകയാണ് അർച്ചന എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഉറ്റ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം അർച്ചന സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്.
ALSO READ
സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിയ്ക്കുന്നു
എന്നാൽ അർച്ചനയുടെ വിവാഹം, നടി വിവാഹിതയായോ. കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണോ അഭിനയത്തിൽ നിന്നും വിട്ടത് എന്ന സംശയങ്ങൾ ആരാധകർക്കുണ്ട്. തിരിച്ചു വരണമെന്ന ആരാധകർ ആവശ്യപ്പെടുന്നുമുണ്ട്.