ഉർവ്വശി മനോജ് കെ ജയൻ, കാവ്യാ മാധവൻ നിശാൽ ചന്ദ്ര വിവാഹം പരാജയം ആകാനുള്ള കാരണം വിശദീകരിച്ച് ജോത്സ്യൻ ; കുറിപ്പ് വൈറൽ

22849

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും കാവ്യ മാധവനും. ഇവരിൽ മനോജ് കെ ജയനും ഉർവ്വശിയും വിവാഹിതരാകുകയും പിന്നീട് ദാമ്പത്യ ജീവിതം പരാജയമായതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തിട്ടുള്ളവരാണ്. പിന്നീട് വർഷങ്ങൾക്ക് ശേഷം മനോജ് കെ ജയനും ഉർവ്വശിയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.

ശിവപ്രസാദാണ് ഉർവ്വശിയുടെ ഭർത്താവ്. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. ആശയുടെയും മക്കളുടെയും വിശേഷങ്ങളൊക്കെ മനോജ് കെ ജയൻ പലപ്പോഴായി അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുപോലെ നടി കാവ്യ മാധവന്റെയും ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാൽ ചന്ദ്രയുമായുള്ള വിവാഹം, അതിനുശേഷം കുടുംബബന്ധത്തിൽ അസാരസ്യങ്ങൾ ഉണ്ടായതോടെ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011-ൽ ഇവർ വേർപിരിയുകയായിരുന്നു.

Advertisements

പിന്നീട് നിശാൽ മറ്റൊരു വിവാഹം ചെയ്യുകയും സന്തോഷത്തോടെ ജീവിക്കുകയുമാണ്. നിശാലിന്റെ രണ്ടാം വിവാഹ ബന്ധത്തിൽ ഇവർക്കൊരു മകനും പിറന്നിരുന്നു. രമ്യ എന്നാണ് നിശാലിന്റെ ഭാര്യയുടെ പേര്. ഇക്കാര്യങ്ങളൊക്കെ എല്ലാവർക്കും അറിവുള്ളതാണ്. ഇപ്പോഴിതാ ഇവരുടെ ആദ്യ വിവാഹങ്ങൾ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. കാവ്യ ഇപ്പോൾ നടൻ ദിലീപിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. 2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്.

ALSO READ
ആ മമ്മൂട്ടി ചിത്രത്തിൽ നിന്ന് ദിലീപിന്റെ സീനുകൾ വെ ട്ടി മാറ്റി, സംഭവമിറിഞ്ഞ് ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, പിന്നെ സംഭവിച്ചത് ഇങ്ങനെ

ഹിന്ദുമതവിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇവരുടെ ആദ്യ വിവാഹ ബന്ധം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഭക്തൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പിൽ ഉർവ്വശി- മനോജ് കെ ജയൻ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ – നിശാൽ വിവാഹ ബന്ധത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേർപെടുത്തേണ്ടി വന്നത് എന്നതിനും ജ്യോത്സൻ കൂടിയായ ഭക്തന് വിശദീകരണമുണ്ട്. അത് ഇങ്ങനെയാണ്.

വിശ്വാസത്തിന്റെ പേരിലുള്ള വിലയിരുത്തലായാണ് ഭക്തൻ തന്റെ പരാമർശത്തെ കാണുന്നത്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുൻകൂർ ജാമ്യവും ഭക്തൻ എടുക്കുന്നുണ്ട്. കൊല്ലൂർ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തൽ എന്നതാണ് ശ്രദ്ധേയം. കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സർവ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിലെ ആ ഭാഗം ഇങ്ങനെയാണ്. ‘സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല. എത്താൻ പറ്റില്ല. തടസങ്ങൾ പലതും സംഭവിക്കാം. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം . ആ ക്ഷേത്രത്തിൽ പുരുഷൻമാർ സർവ്വാഭരണത്തോടെ വരും ദേവിയുമായി അടുത്ത സുഹൃത്തുക്കളും ആകും. ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നിൽ എത്തിയതെങ്കിൽ പിന്നീട് ശ്രദ്ധിച്ചാൽ അറിയാം ജീവിത ശൈലിയിലെ മാറ്റം. പ്രശസ്തി, സമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും, നൂറു ശതമാനവും. എം ജി ആർ, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷൻ വരെ കിട്ടിയവരുടെ ലിസ്റ്റെടുത്താൽ ഏറ്റവും കൂടുതൽ ഈ അമ്മയുടെ മക്കൾ തന്നെ.’

കൊല്ലൂർ മൂകാംബികയുടെ വിഗ്രഹത്തിൽ രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിആർ കൊടുത്ത വിലമതിക്കാനാകാത്ത വാളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് മൂന്ന് ഗുണങ്ങൾ ഉള്ളവരെ മാത്രമാണെന്നും നിർമ്മല ഭക്തിയും വിശ്വസ്‌നേഹവും ലാളിത്യവുമാണ് ആ ഗുണങ്ങളെന്നും കുറിപ്പിലുണ്ട്. ഒരു ഭക്തൻ എന്ന നിലയിൽ കുറിച്ചിടുന്നതാണ് ഇതെന്നും ഒരു ആധികാരികതയും ഇതിനില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ALSO READ
തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

ചില വ്യക്തികൾ തൊഴുതു പോരാൻ നിന്നാൽ ദേവി വിടില്ല. അങ്ങനെ നിർത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിത്തിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെടുത്തി.

ഉർവ്വശി – മനോജ് കെ ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്രൻ എന്നിവരാണ് അവർ. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കൂ അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്‌നേഹവും എല്ലാം ആയി തോന്നുമെന്നും വൈറലാകുന്ന കുറിപ്പിൽ പറയുന്നു. നിരവധി ഭക്തരാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

 

Advertisement