വിവാഹം പോലെ ജീവിതത്തിൽ പ്രധാനമാണ് ഇക്കാര്യവും; പുതിയ വിശേഷവുമായി ഉർവശി; ആശംസകളുമായി ആരാധകർ

128

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പേരെടുത്താൽ അതിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്ന നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ വിവധ ഭാഷകളിലായി ഏകദേശം 700 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ നടിയാണെന്നുള്ള ഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത, അതിന്റെ തലകനം തീരെ ഇല്ലാത്ത നായികയാണ് അവരെന്ന് പറയേണ്ടതായി വരും.

സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്ത് സാധാരണ വീട്ടമ്മയായിട്ടാണ് ഉർവശി കഴിയുന്നത്. എന്നും ഇങ്ങനെ സാധാരണക്കാരായി നിൽക്കാൻ സാധിക്കണമെന്നും തന്റെ മക്കളേയും ഇതു തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നും ഉർവശി പറയുന്നു. അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

Advertisements

ഇപ്പോഴിതാ ഇന്‌സ്റ്റയിൽ സജീവമായ താരം തന്റെ വീട് പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഭർത്താവിന് കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി എന്നതിനാൽ അദ്ദേഹമാണ് വീട് രൂപകൽപ്പന ചെയ്തതെന്ന് ഉർവശി പറയുന്നു. തിണ്ണയുള്ള വീട് വേണമെന്നുണ്ടായിരുന്നുവെന്നും ഉർവശി പറയുന്നു.

ALSO READ- ബുക്കിംഗ് കളക്ഷനില്‍ വമ്പന്‍ റെക്കോര്‍ഡ്, ജയിലറിനെയും മറികടന്ന് ലിയോ

തനിക്ക് സേഫ്റ്റി സൈഡ് നോക്കുമ്പോൾ അപ്പാർട്‌മെന്റുകൾ മതിയെന്ന് തോന്നാറുണ്ട്. പക്ഷെ അങ്ങനെ താമസിക്കുമ്പോൾ അയൽപ്പക്കത്തുള്ളവരെ പോലും അറിയില്ല. ഒരു സെന്റാണെങ്കിൽ പോലും നമ്മളുടെ വീടാണെങ്കിൽ അതിലിരിക്കാം എന്നാണ് കരുതുന്നതെന്നും ഉർവശി പറയുന്നു.

തന്റെ വീടിന് അധികം മുറികൾ ഉണ്ടാക്കരുത്. ജോലിക്കാരെ ലഭിക്കില്ല, വീട് നോക്കി നടത്താൻ ബുദ്ധിമുട്ടാകുമെന്ന് അറിയാമായിരുന്നു. തനിക്ക് വീട്ട് ജോലി ചെയ്യുന്നതൊക്കെ ഇഷ്ടമാണ്. സ്വന്തമായി ഈ ജോലികളെല്ലാം ചെയ്യുമ്പോൾ അയ്യോ, മതിയായി എന്ന് തോന്നും. ആഗ്രഹിച്ച് വെച്ച വീടാണെന്നും താരം വിശദീകരിച്ചു.

ALSO READ- ജവാനില്‍ രംഗങ്ങള്‍ കുറവ്, സംവിധായകന്‍ അറ്റ്‌ലിയുമായി ഉടക്കിയതായി വാര്‍ത്തകള്‍, മാനനഷ്ടമുണ്ടാക്കിയെന്ന് നയന്‍താര, കേസ് നല്‍കാനൊരുങ്ങി താരം

കൂടാതെ, മരങ്ങൾ ചുറ്റുമുള്ളതിനാൽ ശുദ്ധ വായു ലഭിക്കും. ലോക്ഡൗണിന് ശേഷം അമ്മയ്ക്ക് ശ്വാസതടസം വന്നിരുന്നു. അപ്പോളോയിൽ അഡ്മിറ്റ് ചെയ്ത് പരിശോധിച്ചപ്പോൾ ഓക്‌സിജൻ ലെവൽ കുറഞ്ഞതാണ്. ഓക്‌സിജൻ സിലിണ്ടർ വേണ്ടി വന്നു. അമ്മ അപ്പാർട്‌മെന്റിലാണ് താമസിച്ചിരുന്നത്. വീടുകളിൽ ഗ്യാസ് സിലിണ്ടർ പോലെ ഓക്‌സിജൻ സിലിണ്ടർ വേണ്ടി വരുന്ന കാലം ആലോചിക്കാൻ പോലും പറ്റുന്നില്ലെന്നും ഉർവശി വിശദീകരിച്ചു.

ജീവിതത്തിൽ വിവാഹം കഴിക്കുന്നതും വീട് വെക്കുന്നതുമെല്ലാം വലിയ ഘട്ടങ്ങളാണ്. ഒരു വ്യക്തിയുടെ ആയുസിൽ വിവാഹമെന്നത് ഒരു ഘട്ടമാണ്. അതിലൂടെ കടന്ന് പോയി വിജയിക്കണം. അത് പോലെയാണ് വീടും. മുമ്പ് വീടുകൾ വെച്ചപ്പോൾ അമ്മയും അച്ഛനും ചിറ്റപ്പനുമൊക്കെ നോക്കുമായിരുന്നെന്നും ഉർവശി പറയുന്നു.

ഈ വീടിൻരെ നിർമ്മാണത്തെ കുറിച്ചും ഉർവശി സംസാരിക്കുന്നുണ്ട്. താൻ തന്നെ ഒപ്പം നിന്ന് പണിത വീടാണ്. ഇനി വെക്കുന്ന വീട് ചെറുതായിരിക്കും. വീടിന് ആവശ്യമുള്ള വലിപ്പം മതി. പക്ഷെ സ്ഥലം വേണം. കാരണം മണ്ണ് വേണ്ടതുണ്ട് എന്നാണ് താരം പറയുന്നത്.

തനിക്ക് പല കൃഷികളും ചെയ്യണമെന്നുണ്ട് എന്നാണ് ഉർവശി പറയുന്നത്. റാണിയാണ് ഉർവശിയുടെ പുതിയ മലയാള സിനിമ. ഭാവന, ഹണി റോസ്, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷംചെയ്ത സിനിമ റിലീസായി തിയേറ്ററിൽ മികച്ചപ്രകടനം കാഴ്ചവെയ്ക്കുകയാണ്.

Advertisement