ചെല്ലുമ്പോള്‍ താന്‍ കണ്ടത് അനിയന്റെ മൃതദേഹം; ഞെട്ടിപ്പോയ ആ സംഭവത്തെക്കുറിച്ച് നടി ഉര്‍വശി

40

ഉര്‍വശി മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ്. സൂപ്പര്‍ താര ചിത്രങ്ങളില്‍ നായികാ വേഷങ്ങളില്‍ തിളങ്ങി നിന്ന താരം ഇപ്പോഴും നായികാ തുല്യ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതി നേടുകയാണ്‌.

എന്നാല്‍ തന്റെ ജീവിതത്തിലെ വേദന നിറഞ്ഞ ചില നിമിഷങ്ങളെക്കുറിച്ചു താരം പങ്കുവയ്ക്കുന്നു. റിമി ടോമി അവതാരകയായി എത്തുന്ന ഷോയില്‍ അതിഥിയായി എത്തുമ്ബോഴാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷത്തെക്കുറിച്ച്‌ ഉര്‍വശി പങ്കുവയ്ക്കുന്നത്.

Advertisements

ഉര്‍വശിയും ഭാഗ്യലക്ഷ്മിയുമാണ് പരിപാടിയില്‍ ഇത്തവണ അതിഥികള്‍. കുളി സീനുകളെക്കുറിച്ച്‌ ചോദിക്കുന്നതിനിടയിലാണ് അത് ഷാഡോയാണെന്ന് ഉര്‍വശി പറഞ്ഞത്. അപ്പോ ഷാഡോയിലെ കാര്യങ്ങളെല്ലാം നടക്കുന്നതാണല്ലേ എന്ന റിമിയുടെ ചോദ്യത്തിന് ഉര്‍വശി നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

ജീവിതത്തില്‍ ഏറ്റവും ഒറ്റപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഉര്‍വശി തുറന്നുപറയുന്നുണ്ട്. പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പതിനേഴാം വയസ്സിലെ അനിയന്‍റെ മരണമാണ് തന്നെ തളര്‍ത്തി കളഞ്ഞതെന്ന് ഉര്‍വശി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയത് കൊണ്ട് അവന്‍ മകനെ പോലെ ആയിരുന്നുവെന്നും അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും മുന്പ് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിട്ടുണ്ട്.

Advertisement