ബാലതാരമായി എത്തി ഇന്നും അഭിനയത്തില്‍ തുടരുന്ന നടിന്മാരില്‍ ഒരാളാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. 1983ല്‍ പതിമൂന്നാം വയസിലാണ് ഉര്‍വശി ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നാലെ നിരവധി ചിത്രത്തില്‍ നടി എത്തി.
ഇപ്പോഴിതാ അഭിമുഖത്തിനിടെ കൂടെ അഭിനയിക്കാന്‍ കഴിയാതെ പോയ പഴയ ജെനറേഷന്‍ നടനാരാണെന്ന് ചോദിച്ചപ്പോള്‍ ഉര്‍വശി പറഞ്ഞ മറുപടിയാണ് വൈറല്‍ ആവുന്നത്.
ചാര്‍ലി ചാപ്ലിന്റേ പേര് ആയിരുന്നു നടി പറഞ്ഞത്. ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ ലോകത്തെ മൊത്തം ചിരിപ്പിച്ച ചാര്‍ലി ചാപ്ലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല., എങ്കിലും ആ വേഷവും വളരെ അനായാസമായി ചെയ്യുന്ന കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ഉര്‍വശി പറഞ്ഞു.
അതേസമയം 1985, 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500-ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉര്‍വ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉര്‍വ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉര്‍വ്വശി തന്നെ.