കുഞ്ഞാറ്റയും മകനും ഒന്നായി വളരണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു, കുടുംബത്തിലെ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയും പരസ്പരം മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ, ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നു

162

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read:അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ എല്ലാവരും സംഘിയാവുമോ, എന്റെ രണ്ട് മക്കളും ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്, മല്ലിക സുകുമാരന്‍ പറയുന്നു

അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു. ശിവപ്രസാദ് എന്നാണ് താരത്തിന്റെ ഭര്‍ത്താവിന്റെ പേര്. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം ഇന്ന്.

ഇപ്പോഴിതാ ശിവപ്രസാദ് ഉര്‍വശിയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ മകന് ഇഷാന്‍ പ്രജാപതി എന്ന് പേരിട്ടത് കുഞ്ഞാറ്റയാണെന്നും കുഞ്ഞാറ്റയായിരിക്കണം മകന് പേരിടുന്നതും ചോറു കൊടുക്കുന്നതെന്നുമെല്ലാം തനിക്ക് നിര്‍ബന്ധമായിരുന്നുവെന്നംു ശിവപ്രസാദ് പറയുന്നു.

Also Read:നേരത്തെ രാജയോഗമായിരുന്നില്ലേ, വെച്ചടി വെച്ചടി കയറ്റം, ആ തൃക്കേട്ട നക്ഷത്രക്കാരി ജീവിതത്തില്‍ നിന്നും പോയതോടെ എല്ലാം പോയി, ദിലീപിന് മഞ്ജുവിനെ മറക്കാന്‍ കഴിയില്ലെന്ന് മലയാളി പ്രേക്ഷകര്‍, വന്‍ ചര്‍ച്ച

മകന് കൂട്ടായി എപ്പോഴും കുഞ്ഞാറ്റയും, ശ്രീമയിയും എല്ലാ സഹോദരങ്ങളുമുണ്ടാവണമെന്നും നമ്മളാണ് അവര്‍ക്കിടയിലൊക്കെ സ്‌നേഹം വളര്‍ത്തിയെടുക്കേണ്ടതെന്നും ആദ്യമൊക്കെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന ആളായിരുന്നു താനെന്നും എന്നാല്‍ ഒരച്ഛനായതോടെ എല്ലാം മാറിയെന്നും വളരെ അപ്രതീക്ഷിതമായിട്ടാണ് ഉര്‍വശി തന്റെ ജീവിതത്തിലേക്ക് വന്നതെന്നും ശിവപ്രസാദ് പറയുന്നു.

കുടുംബത്തിലെ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയും പരസ്പരം മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ. സിനിമയെ കുറിച്ചും തൊഴിലിനെ കുറിച്ചും ഒന്നും അറിയാതെ കൃത്യം അഞ്ചുമണിക്ക് തന്നെ വീട്ടിലെത്തണമെന്ന് നിര്‍ബന്ധം വെച്ചിട്ട് കാര്യമുണ്ടോ എന്നും ഉര്‍വശി ചോദിക്കുന്നു.

Advertisement