മകന്റെ പിറന്നാള്‍ ദിനം ഗംഭീരമാക്കി ഉര്‍വശിയും കുടുംബവും, സഹോദരന് പിറന്നാള്‍ ആശംസ അറിയിച്ച് കുഞ്ഞാറ്റയും എത്തി

245

ഒരുകാലത്ത് തുടരെത്തുടരെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നടിയാണ് ഉര്‍വശി. അന്ന് ഉര്‍വശി ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ നടിക്ക് ലഭിച്ചത്ര ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മറ്റാര്‍ക്കും കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. 54 കാരിയായ ഉര്‍വശി ഇന്നും സിനിമയില്‍ സജീവമാണ്. ഇന്നും ഉര്‍വശിയെ തേടി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്. ഈ അടുത്താണ് സ്വന്തമായി ഒരു അക്കൗണ്ട് സോഷ്യല്‍ മീഡിയയില്‍ നടി ആരംഭിച്ചത്. തന്റെ ആരാധകരുടെ നിര്‍ബന്ധം കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തതെന്ന് ഉര്‍വശി പറഞ്ഞു. ഇപ്പോള്‍ മകന്റെ പിറന്നാള്‍ ദിനത്തില്‍ നടി പങ്കിട്ട വീഡിയോയും ചിത്രങ്ങളും ആണ് ശ്രദ്ധ നേടുന്നത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു താരം പങ്കിട്ടത്.

Advertisements

പിറന്നാള്‍ ദിനത്തില്‍ മകന്‍ കേക്ക് മുറിച്ച് ആദ്യം അമ്മ ഉര്‍വശിക്കാണ് നല്‍കാന്‍ നോക്കിയത് , എന്നാല്‍ ഉര്‍വശി മകന് ആദ്യം മധുരം നല്‍കി. പിന്നാലെ കുട്ടികളെപ്പോലെ കേക്ക് മുഖത്ത് തേച്ച് സന്തോഷം പ്രകടിപ്പിച്ചു. ഉര്‍വശിയുടെ ആദ്യ ബന്ധത്തിലെ മകള്‍ കുഞ്ഞാറ്റ വീഡിയോ കോളിലൂടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. തന്റെ സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടാണ് കുഞ്ഞാറ്റ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

ഈ അടുത്ത് കുഞ്ഞാറ്റയ്ക്കും ഇഷാനും ഒപ്പം ഇരിക്കുന്ന ഫോട്ടോയും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മയെ കാണാന്‍ കുഞ്ഞാറ്റ ഇടയ്ക്കിടെ എത്താറുണ്ട്. എന്നാല്‍ അച്ഛന്‍ മനോജ് കെ ജയന്‍ ഒപ്പമാണ് കുഞ്ഞാറ്റ താമസിക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് കുഞ്ഞാറ്റ ആണെന്ന് നേരത്തെ ഉര്‍വശി പറഞ്ഞിരുന്നു. 
അതുപോലെ മകന്റെ പേരിടലും ചോറൂണും നടത്തുന്നത് കുഞ്ഞാറ്റ ആയിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. അവന് എപ്പോഴും കൂട്ടായി കുഞ്ഞാറ്റയും സഹോദരങ്ങള്‍ ഉണ്ടാവണം, അവര്‍ തമ്മില്‍ ഉള്ള സ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് നമ്മളാണെന്ന് ശിവപ്രസാദ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം മനോജ് കെ ജയനും ഉര്‍വശിയും തമ്മിലുള്ള വിവാഹം 2000 ലാണ് നടന്നത്. എന്നാല്‍ 2008 ഇവര്‍ വേര്‍പിരിയന്‍ തീരുമാനിച്ചു. പിന്നാലെ കുഞ്ഞാറ്റ അച്ഛനൊക്കെ പോവുകയായിരുന്നു. ശേഷം മനോജ് കെ ജയന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഉര്‍വശിയും ശിവപ്രസാദിനെ വിവാഹം കഴിച്ചു. ഇന്ന് സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നു ഇവര്‍.

 

Advertisement